ADVERTISEMENT

ഫീനിക്സ് ∙ അരിസോനയെ യാഗശാലയാക്കി കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ (കെ.എച്.എ.) ആറ്റുകാൽ പൊങ്കാല ആഘോഷം. ആചാര വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ കൊണ്ടാടിയ പൊങ്കാല മഹോത്സവത്തിൽ ജനസഹസ്രങ്ങൾ സാധനകൾ അനുഷ്ഠിച്ച് അഖിലാണ്ഡേശ്വരിക്കു മുന്നിൽ നിവേദ്യം അര്‍പ്പിച്ച് ആത്മസമർപ്പണം നടത്തി. പ്രവാസികൾക്ക് പുറമെ അമേരിക്കൻ സമൂഹവും പൊങ്കാല ചടങ്ങുകളിൽ പങ്കുചേർന്നത് കൗതുകമുളവാക്കുന്ന കാഴ്ചയായി.

kerala-hindus-of-arizona1

ശനിയാഴ്ച ഫെബ്രുവരി 24ന് മഹാഗണപതി ക്ഷേത്രങ്കണമാണ് ഈ പൊങ്കാല ആഘോഷങ്ങൾക്ക് വേദിയായത്. അരിസോനയിൽനിന്നും അടുത്തുള്ള സംസ്ഥാനത്തു നിന്നുമായി നിരവധി ഭക്തർ രാവിലെ മുതൽ തന്നെ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി. രാവിലെ 8ന് പുണ്യാഹത്തിനു ശേഷം നടന്ന മഹാഗണപതിഹോമത്തോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധമായി വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ, ഭക്തർക്ക് പറയിടാനുള്ള സൗകര്യം എന്നിവ ക്ഷേത്രത്തിൽ സംഘാടകർ ഒരുക്കിയിരുന്നു.

kerala-hindus-of-arizona2
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona4
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona5
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona6
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona7
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona8
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona9
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona10
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona11
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona12
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona13
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona14
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona15
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona16
കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ ആറ്റുകാൽ പൊങ്കാല ആഘോഷ പരിപാടിയിൽനിന്നും.
kerala-hindus-of-arizona17

രാവിലെ 9.30 ഓടെ  ക്ഷേത്രശ്രീകോവിലില്‍ നിന്നു പകർന്ന നൽകിയ ദീപത്തിൽ നിന്നും താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ മേൽശാന്തി  ജായന്തേശ്വരൻ ഭട്ടർ ക്ഷേത്രത്തിനു മുന്നിലെ പണ്ടാരഅടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ലളിതാസഹസ്രനാമത്തിന്‍റെയും, വായ്കുരവയുടെയും, മന്ത്രോച്ചാരങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ പണ്ടാര അടുപ്പിൽ അഗ്നിപടർത്തുന്ന കാഴ്ച ഭക്തമനസ്സുകളെ ആവേശത്തിലാഴ്ത്തി. പണ്ടാര അടുപ്പിൽ നിന്നും കമ്മറ്റി ഭാരവാഹികൾ വലിയ പന്തത്തിൽ ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്കു അഗ്നി പടർത്തിയതോടുകൂടി ഭക്ത മനസ്സിനൊപ്പം ക്ഷേത്ര പരിസരവും അഗ്നിയെ ഏറ്റുവാങ്ങി. പൊങ്കാലയിൽ വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, പാൽ പായസം, അവല് പായസം എന്നിവയാണ് ഭക്തർ നിവേദ്യമായി തയ്യാറാക്കിയത്.

ഉച്ചക്ക് 12:30നു ഉച്ചപൂജക്കു ശേഷം പൊങ്കാല നൈവേദ്യ ചടങ്ങുകൾ നടന്നു. ഭക്തർക്കായി വിപുലമായ പൊങ്കാല സദ്യ തൂശനിലയിലാണ് വിളമ്പിയത്. പ്രവാസജീവിതം കാരണം ആറ്റുകാലയ്മ്മയ്ക്ക് മുന്നിലെത്തി പൊങ്കാലയിടാൻ സാധിക്കാതെ വിഷമം തീർത്ത സായൂജ്യത്തോടെ ഭക്‌തർ അവരവരുടെ വീടുകളിലേക്ക് മടങ്ങിയതോടുകൂടി ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് പരിസമാപ്തിയായി. ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് നീതു കിരൺ, കിരൺ മോഹൻ, ഡോ. ഗിരിജ മേനോൻ എന്നിവർ നേതൃത്വം നൽകി.

English Summary:

Kerala Hindus of Arizona (KHA) Attukal Pongala celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com