ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്ക്  സെനറ്റ് 44–ാം ഡിസ്ട്രിക്ടിലേക്കുള്ള ഡമോക്രാറ്റിക് നോമിനേഷൻ ഔദ്യോഗികമായി ഉറപ്പിച്ചു സ്വവർഗ്ഗാനുരാഗിയായ മിനിത സംഘ്‌വി. ഫെബ്രുവരി 26-ന് സരട്ടോഗ കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയും ഷെനെക്റ്റഡി കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയും മിനിതയെ അംഗീകരിച്ചു.

പ്രതിബദ്ധതയുള്ള അഭിഭാഷക എന്ന് സരട്ടോഗ കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റി ചെയർവുമൺ മാർത്ത ദേവേനി മിനിതയെ പ്രശംസിച്ചു. അർപ്പണബോധമുള്ള രക്ഷിതാവ്, ആദരണീയയായ അധ്യാപിക , കാര്യക്ഷമതയുള്ള പൊതുപ്രവർത്തക എന്നീ നിലകളിൽ സംഘ്‌വിയുടെ ബഹുമുഖ പശ്ചാത്തലം ദേവേനി എടുത്തുകാണിച്ചു.  ഇന്ത്യയിൽ ജനിച്ച സംഘ്‌വി അക്കൗണ്ടിങ്ങിൽ ബിരുദവും എംബിഎയും നേടി 2001ൽ യുഎസിലേക്ക് കുടിയേറി. 

English Summary:

Minita Sanghvi, who could be First Gay Woman in NewYork Senate, gets Official Democratic Nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com