ADVERTISEMENT

കാക്കനാട് ∙ കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ അന്തർദേശീയ വാർഷിക സമ്മേളനം മാർച്ച് 2ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച്  ബിഷപ്പ് മാർ റാഫേൽ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. 

മിഷൻ ലീഗ് അയർലണ്ട് സമിതി ജനറൽ സെക്രട്ടറി ജിൻസി ജോസഫ്, ഖത്തർ സമിതി ജോയിന്റ് സെക്രട്ടറി ജെന്നിഫർ അഭിലാഷ് എന്നിവർ ആശംസകളർപ്പിക്കും. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറയും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.

സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, ഇറ്റലി, അയർലണ്ട്, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം  ആരംഭത്തിലാണ് ഔദ്യോഗിക അന്തർദേശീയ സമിതിയെ തെരഞ്ഞെടുത്തത്. ഫാ. ജെയിംസ് പുന്നപ്ലാക്കൽ - ജർമ്മനി (ഡയറക്ടർ), ഫാ. മാത്യു മുളയോലിൽ - യു.കെ, സിസ്‌റ്റർ ആൻ ഗ്രേസ് - ഇന്ത്യ, സിസ്റ്റർ ആഗ്നസ് മരിയ - അമേരിക്ക (വൈസ് ഡയറക്ടർമാർ), ഡേവീസ് വല്ലൂരാൻ - ഇന്ത്യ (പ്രസിഡന്റ്), ഏലികുട്ടി എടാട്ട് (വൈസ് പ്രസിഡന്റ്), ബിനോയ് പള്ളിപ്പറമ്പിൽ - ഇന്ത്യ (ജനറൽ സെക്രട്ടറി), ജോജിൻ പോൾ - യു.കെ (ജോയിന്റ് സെക്രട്ടറി), ജോൺ കൊച്ചുചെറുനിലത്ത് - ഇന്ത്യ (ജനറൽ ഓർഗനൈസർ), സിജോയ് പറപ്പള്ളിൽ  - അമേരിക്ക, ജെൻതിൻ ജെയിംസ് - യു.കെ, ഷാജി മാത്യു - ഖത്തർ, ജോൺസൻ കാഞ്ഞിരക്കാട്ട് - ഇന്ത്യ (റീജിയണൽ ഓർഗനൈസർമാർ), സുജി പുല്ലുകാട്ട് - ഇന്ത്യ, ടിസൻ തോമസ് - അമേരിക്ക, ജോർഡി നുമ്പേലി - ഖത്തർ, ദീപാ എ - ഇന്ത്യ, ഫാ. ആന്തണി തെക്കേമുറി - ഇന്ത്യ (എക്സിക്യൂട്ടീവ് മെംബേർസ്) എന്നിവരാണ് അന്തർദേശീയ സമിതിയിലെ അംഗങ്ങൾ.

English Summary:

Archbishop Mar Raphael Thattil the chief guest of Cherupushpa Mission League International anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com