ADVERTISEMENT

ഇർവിങ് (ഡാലസ്) ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, ബിഎപിഎസ് സ്വാമിനാരായണ മന്ദിർ, ഡാലസ്, മേഖലയിലെ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് മാർച്ച് 9ന് ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. (സ്റ്റേറ്റ് ഹൈവേ 161, ഇർവിംഗ്, ടെക്സസ്-75038.)

ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിക്കും. അപേക്ഷകർക്ക് അതിനുശേഷം ഹൂസ്റ്റണിലെ VFS-ലേക്ക് അപേക്ഷകൾ അയയ്ക്കാം. NORI, PCC എന്നിവ ഒഴികെയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിവിധ സേവനങ്ങളും കോൺസുലേറ്റ് ക്യാംപിൽ നൽകും.

പാസ്‌പോർട്ട് പുതുക്കൽ, വീസ, ഒസിഐ എന്നിവയൊന്നും തത്സമയം നൽകുന്നതല്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇതൊരു സ്പെഷ്യൽ ഡ്രൈവ് ആയതിനാൽ, ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ഈ അവസരം പ്രയോജനപ്പെടുത്തുകയും ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറലിലെ ഉദ്യോഗസ്ഥരെ കാണുകയും ചെയ്യാം. 

കോൺസുലർ ക്യാംപിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. 

വിശദ വിവരങ്ങൾക്ക് സന്ദർശിക്കാം: http://www.baps.org/Dallas

English Summary:

One-Day Consular Camp in Dallas on Saturday, March 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com