ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണറായി മുൻ സെക്രട്ടറിയും, ട്രസ്റ്റീ ബോർഡ് ചെയർമാനായിരുന്ന ഫിലിപ്പോസ് ഫിലിപ്പ്, ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായി മുൻ ഫൊക്കാന പ്രസിഡന്‍റും, ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ജോർജി വർഗീസ്, ട്രസ്റ്റീ ബോർഡ് മെംബർ ജോജി തോമസ് എന്നിവരെ തിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അറിയിച്ചു.

ഇലക്ഷൻ കമ്മീഷണറായി തെരഞ്ഞെടുക്കപെട്ട ഫിലിപ്പോസ് ഫിലിപ്പ്  മുൻ സെക്രട്ടറിയും, ട്രസ്റ്റീ ബോർഡ് ചെയർമാൻ, കൺവെൻഷൻ ചെയർ തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്. 1989 മുതല്‍ ഹഡ്‌സന്‍‌വാലി മലയാളി അസ്സോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനാണ്. പ്രസിഡന്‍റ്, ചെയര്‍മാന്‍, അസ്സോസിയേഷന്‍റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. കേരള എൻജിനീയറിങ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളാണ്.  ആ സംഘടനയില്‍ പ്രസിഡന്‍റ്, ബോര്‍ഡ് ചെയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കൂടാതെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ കൗണ്‍സില്‍ അംഗമായും  പ്രവര്‍ത്തിച്ചു.റോക്ക്‌ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ലോകകേരളസഭ മെംബർ കൂടിയാണ് അദ്ദേഹം.

ഇലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞടുക്കപ്പെട്ട മുൻ ഫൊക്കാന പ്രസിഡന്‍റും ,ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ജോർജി വർഗീസ് നേരത്തെ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീറ്റി ചെയർമാൻ ആയി പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം ഫൊക്കാന പ്രസിഡന്‍റായിരുന്നു സമയത്താണ് സംഘടനയുടെ പ്രവർത്തനം അടിമുടി മാറ്റുകയും ഫൊക്കാനയെ ജനകീയമാക്കുകയും, ചരിത്രപരമായ ഫൊക്കാന ഫ്ലോറിഡ കൺവെൻഷന്‍റെ ചുക്കാൻ പിടിക്കുകയും ചെയ്‌തു. 

ഇലക്ഷൻ കമ്മിറ്റി അംഗമായി തിരെഞ്ഞെടുത്ത ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗമായി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വ്യക്തിയാണ്.  ഫൊക്കാനയുടെ നാഷനൽ കമ്മിറ്റി മെംബർ, അഡീഷനൽ അസോസിയേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസ്  അമേരിക്കയിലെയും കാനഡയിലെയും  ഫൊക്കാന അംഗസംഘടനകൾക്ക്  സുപരിചിതനാണ് വ്യക്തമാക്കുന്നത്.

English Summary:

Philipos Philip as Election Commissioner of Fokana, Georgi Varghese and Joji Thomas as Committee Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com