ADVERTISEMENT

ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായ ജെർമി തോമസ് മത്സരിക്കുന്നു.

മലയാളി സ്റ്റുഡന്റ് യൂണിയന്റെ (YUMSA ) മീഡിയ ഡയറക്ടറും, കാനഡയുടെ വിദ്യാർഥി രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ശോഭിക്കുന്ന ജെർമി തോമസിന്റെ സംഘാടക മിടുക്ക്  എടുത്തു പറയേണ്ടുന്നതാണ്. മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള അറിയപ്പെടുന്ന  ഒരു സ്പോർട്സ് താരം കൂടിയാണ്. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവതലമുറയുടെ പ്രതിനിധിയായിട്ടാണ് ജെർമി തോമസ് ഫൊക്കാനയിലേക്ക് വരുന്നത്. ഫൊക്കാനയുടെ  ഒരു ഭാവി വാഗ്ദാനമാണ് ജെർമി തോമസ്.

സെക്രട്ടറിയായി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷററായി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ്,  വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ,  മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, റീജിയണൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ ജെർമി തോമസിന് വിജയാശംസകൾ നേർന്നു. 

English Summary:

Jeremy Thomas Competing for Fokana National Committee 2024-2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com