ADVERTISEMENT

വെർജീനിയ ∙ 2024 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി  ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30 ഡോളർ ട്രീ ലൊക്കേഷനുകളും അടച്ചുപൂട്ടുന്നതോടെ  മൊത്തം അടച്ചുപൂട്ടുന്ന സ്റ്റോറുകൾ 1,000 ആകുമെന്നു സിഇഒ റിച്ചഡ് ഡ്രെയിലിങ് പറഞ്ഞു. സ്റ്റോർ അടച്ചുപൂട്ടുന്നതുമൂലം  കമ്പനിക്ക് വാർഷിക വിൽപനയിൽ 730 മില്യൻ ഡോളർ നഷ്ടമാകുമെന്നും എന്നാൽ ചെലവ് ലാഭിക്കുന്നതിലൂടെ വരുമാനം 0.30 ഇപിഎസ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം മുമ്പുള്ള 452 മില്യൻ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ $1.7 ബില്യൻ നഷ്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ, കമ്പനിക്ക് 998 മില്യൻ ഡോളർ നഷ്ടപ്പെട്ടു, 2022 ലെ ലാഭം 1.6 ബില്യൻ ഡോളറായിരുന്നു.

English Summary:

Dollar Tree to Close Nearly 1,000 Family Dollar Stores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com