ADVERTISEMENT

ന്യൂയോർക്ക്∙ 2024- 2026 കാലയളവിലേക്ക് ഫൊക്കാനയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന  ലീലാ മാരേട്ട് സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തന മേഖലകളില്‍ സംഘടനാപാടവം തെളിയിച്ച് വ്യക്തിയാണെന്ന് എഴുത്തുകാരി സരോജ വര്‍ഗീസ് പ്രസ്താവിച്ചു. മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കാവുന്ന ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വിവിധ തലങ്ങളില്‍ ചുമതല വഹിച്ചിട്ടുണ്ട്. ഫൊക്കാന നാഷനൽ കമ്മിറ്റി മെമ്പര്‍, ഫൊക്കാന ന്യൂയോര്‍ക്ക് റീജനൽ പ്രസിഡന്‍റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍, നാഷനൽ കോര്‍ഡിനേറ്റര്‍, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍, ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്‍റ് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച്  കര്‍മ്മശേഷി തെളിയിച്ച വനിതയാണ് ലീലയെന്നും സരോജ വര്‍ഗീസ് പറഞ്ഞു,

കൂടാതെ ഏഷ്യന്‍ പസഫിക് ലേബര്‍ അലയന്‍സ്, ന്യൂ അമേരിക്കന്‍ ഡമോക്രാറ്റിക് ക്ലബ്, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ് തുടങ്ങിയ മേഖലകളിലും മികച്ച സേവനം കാഴ്ചവെയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഫൊക്കാന പ്രസിഡന്‍റ് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും, മലയാളത്തനിമയുടെ പൈതൃക സംസ്‌കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും ലീലയ്ക്ക് സാധിക്കും. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ലീലാ മാരേട്ടിന്റെ കൈകളില്‍ സുശക്തമായിരിക്കുമെന്നും സരോജ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. 

English Summary:

Leela Maret Competing for Fokana National Committee 2024-2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com