ADVERTISEMENT

ന്യൂ യോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് ഫൊക്കാനയുടെ ന്യൂ യോർക്ക് റീജണൽ സെക്രട്ടറി ജീമോൻ വർഗീസ് മത്സരിക്കുന്നു. ഹഡ്സൺ വാലി മലയാളീ അസോസിയെഷന്റെ സജീവ പ്രവർത്തകനാണ് അദ്ദേഹം. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു ജീമോൻ ഫൊക്കാനയിൽ ഏവർക്കും സുപരിചിതനുമാണ്.

ന്യൂ യോർക്ക്, ന്യൂ ജേഴ്സി ഏരിയയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് ജീമോൻ വർഗീസ്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ ന്യൂ യോർക്കിലെയും ന്യൂ ജേഴ്സിയിലേയും മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ്. യൂത്ത് ഫാമിലി കോൺഫറൻസിന്റെ ട്രഷർ ആയും പ്രവർത്തിച്ചിട്ടുള്ള ജീമോൻ ഫാമിലി യൂത്തു നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡിയോസിസിന്റെ  ട്രഷർ ആയി മുന്ന് വർഷം പ്രവർത്തിച്ചു, സ്റ്റെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് ചർച്ച, സഫണിന്റെ ട്രഷർ ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർ ആയും പ്രവർത്തിക്കുന്നു. ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് റോക്‌ലൻഡിന്റെ സെക്രട്ടറി ആയും പ്രവർത്തിച്ചുവരുന്നു.

റിഡ്‌ജ്‌ വുഡ് ന്യൂ ജേഴ്സിയിലെ വാലി ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഫർമസി സ്പെഷ്യലിസ്റ് ഇൻ ക്രിറ്റിക്കൽ കെയർ മെഡിസിൻ ആയി ജോലി ചെയ്യുന്ന  ജീമോൻ സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവർത്തകൻ ആയി എവിടെയും കൂടെ കൂടുന്ന വ്യക്തിത്വമാണ്. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജീമോൻ വർഗീസ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ജീമോൻ വർഗീസിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും, കഴിവുമുള്ള  ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ജീമോൻ വർഗീസിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ന്യൂയോർക്ക്, ന്യൂ ജേഴ്സി ഏരിയായിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ജീമോൻ വർഗീസിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ ജീമോൻ വർഗീസിന് വിജയാശംസകൾ നേർന്നു.

English Summary:

Jeemon Varghese is Contesting for Fokana National Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com