ADVERTISEMENT

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ടി കെ എഫ് ഓണ മഹോത്സവത്തിന്‍റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 ന് 3 ന് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. ഗ്രെയ്റ്റർ ഫിലഡൽഫിയ - ഡിലവർ വാലി ഏരിയയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ ഓണാഘോഷ പരിപാടികൾക്ക് ഇതോടു കൂടി കൊടിയേറുമെന്നു ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു പ്രഫഷനൽ കലാ പ്രതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്‍റ് ഇമ്മാനുവേൽ പ്രസ്‌താവിച്ചു. അതോടൊപ്പം തന്നെ മത്സരങ്ങൾ, അവാർഡുകൾ, മെഗാ തിരുവാതിര, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും പതിവ് പോലെ ഉണ്ടാവുമെന്ന് സെക്രട്ടറി ബിനു മാത്യു, ഓണാഘോഷ ചെയർമാൻ ജോബി ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരണങ്ങൾക്ക്: ചെയർമാൻ അഭിലാഷ് ജോൺ 267 701 3623, സെക്രട്ടറി ബിനു മാത്യു 267 893 9571, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ 215 605 7310, ഓണാഘോഷ ചെയർമാൻ ജോബി ജോർജ് 215 470 2400, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്‍റ് ഇമ്മാനുവേൽ 215 880 3341

English Summary:

Tri-State Onam Celebration Tickets kick off on April 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com