ADVERTISEMENT

ഷിക്കാഗോ ∙ ബെൽവുഡിലുള്ള മാർതോമാ ശ്ലീഹാ കത്തീഡ്രൽ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സിറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്‍റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻഡ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രൽ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

bellwood-marthoma-shleeha-cathedral2

ഗായകരായ ബിജു നാരായണനും  റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സിറോത്സവം 2024, സംഗീത പ്രേമികൾക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വെച്ച് ഏപ്രിൽ 21 ഞായറാഴ്ച വൈകുന്നേരമാണ് ഈ കലാവിരുന്ന് നടത്തപ്പെടുന്നത്. എന്നെന്നും മനസിൽ മായാതെ ഓർത്തു വെയ്ക്കാവുന്ന ഈ സംഗീത നിശയുടെ ഭാഗമാകാൻ എല്ലാ കലാ ആസ്വാദകരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ബിജി സി മാണി 847 650 1398
വിവിഷ് ജേക്കബ്ബ് 773 499 2530
രഞ്ജിത്ത് ചെറുവള്ളി 312 608 8171
സന്തോഷ് കാട്ടൂക്കാരൻ 773 469 5048
ബോബി ചിറയിൽ 847 281 6808
ഷാരോൺ തോമസ് 630 5 20 8938
ഡേവിഡ് ജോസഫ് 847 730 7765
വാര്‍ത്ത ∙ മോഹന്‍ സെബാസ്റ്റ്യന്‍ 

English Summary:

Bellwood Marthoma Shleeha Cathedral church conducts Syrotsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com