ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഈ മാസം 16 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. ഫ്ലോറിഡയിൽ നിന്നുള്ള സിസ്റ്റർ അക്സ പീറ്റേഴ്സണും സിസ്റ്റർ എലിസബത്ത് പ്രെയ്‌സണും സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി. വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്‍റ് ഡോ. ഷൈനി സാം നേതൃത്വം നൽകുകയും 2024-ലെ തുടർ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഐപിസി ഈസ്റ്റേൺ റീജൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിക്കുകയും അവരുടെ കഠിനാധ്വാനത്തിനും സഹോദരിമാരുടെ കൂട്ടായ്മയോടുള്ള അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
(വാർത്ത ∙ നിബു വെള്ളവന്താനം)

English Summary:

IPC North American Eastern Region: Inauguration of Women's Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com