കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Mail This Article
×
ഡാലസ് ∙ ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തിരഞ്ഞെക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയർ ആയ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
2018 ൽ അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. കോപ്പേൽ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച് വളർന്ന ഒരു വ്യക്തി കൗൺസിലിൽ വിജയിക്കുന്നത്. തുടർന്ന് 2021 ൽ മാർക്ക് സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് പ്രോടേം മേയർ ആയത്. 2024 ൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മാർത്തോമ്മാ സഭയുടെ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകാംഗമാണ് ബിജു മാത്യു.
English Summary:
Biju Mathew Elected to the Koppell City Council
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.