ഫ്ലോറിഡ സൺഷൈൻ റീജിയനിൽ തോമസ് ടി. ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം മുന്നേറുന്നു

Mail This Article
ഫ്ലോറിഡാ ∙ എംഎസിഎഫ് (മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ) പ്രസിഡന്റ് എബി പ്രാലേൽ, ടിഎംഎ (ടാമ്പാ ബേ മലയാളി അസോസിയേഷൻ) പ്രസിഡന്റ് ബാബു ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ടീം ഫോമാ 2024-2026 സ്ഥാനാർഥികളായ തോമസ് ടി. ഉമ്മൻ (പ്രസിഡന്റ്), സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂപ് ശ്രീധരൻ (ട്രഷറർ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്റ് ട്രഷറ) എന്നിവർക്ക് ഹൃദ്യമായ സ്വീകരണം നൽകി.
ടാമ്പയിലെ എം എ സി എഫ് കേരളാ സെന്ററിൽ ചേർന്ന യോഗത്തിൽ എബി പ്രാലേൽ, ബാബു ദേവസ്യ, സുജിത് കുമാർ അച്യുതൻ, ടോജിമോൻ പൈതുരുത്തേൽ, ലാലിച്ചൻ ജോർജ്, ബിനു മാമ്പള്ളി, ജെയിംസ് ഇല്ലിക്കൽ, ജോയി കുര്യൻ, സജി കരിമ്പന്നൂർ, ഷാജു ഔസേപ്, എബിൻ എബ്രഹാം, സുനിൽ വർഗ്ഗീസ്, സാജ് കാവിന്റരികത്ത്, ടിറ്റോ ജോൺ തുടങ്ങിയവർ ടീം ഫോമയ്ക്ക് പിന്തുണ അറിയിച്ചു സംസാരിച്ചു.
ഫോമയുടെ തുടക്കം മുതൽ ഫോമയിൽ പ്രവർത്തിക്കുന്ന അനുഭവസമ്പത്തുമായാണ് ടീം മുന്നേറുന്നതെന്നു തോമസ് ടി. ഉമ്മൻ പ്രസ്താവിച്ചു. ഫോമായുടെ സ്പന്ദനങ്ങൾ വ്യക്തമായി അറിയാവുന്ന ഒരേഒരു ടീം എന്ന നിലയിൽ 'ടീം ഫോമാ' ഫോമായുടെ വളർച്ച കണക്കിലെടുത്തുകൊണ്ട് മുന്നേറുവാനുള്ള ദൃഢ പ്രതിജ്ഞയുമായാണ് അംഗങ്ങളെ സമീപിക്കുന്നത്. എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.