'മൺസൂൺ അനുരാഗ' നൃത്താവിഷ്കാരം സ്റ്റേജിലെത്തുന്നു
Mail This Article
ന്യൂജഴ്സി ∙ മയൂരാ സ്കൂൾ ഓഫ് ആർട്സും സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൽച്ചറും സംയുക്തമായി അവതരിപ്പിക്കുന്ന മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം ന്യൂജഴ്സി വെയിൻ റോസൻ പെർഫോമിങ് ആർട്സ് സെന്ററിൽ ഇന്ന് മാർച്ച് 23-ന് അരങ്ങേറുകയാണ് പ്രശസ്ത സിനിമാ താരവും നർത്തകിയുമായ രചനാ നാരായണൻ കുട്ടിയും ട്രൈസ്റ്റേറ്റിലെ പ്രമുഖ ഡാൻസ് അക്കാദമിയായ മയൂരാ സ്കൂൾ ഓഫ് ആർട്സിന്റെ അധ്യാപികയും നർത്തകിയുമായ ബിന്ധ്യ ശബരിയും ചേർന്ന് 2022-ൽ ഇന്ത്യയിലെ പല വേദികളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള നർത്തകരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇന്ന് സ്റ്റേജിലെത്തിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇക്കഴഞ്ഞ ദിവസം മൺസൂൺ അനുരാഗയുടെ ഒഫീഷ്യൽ പോസ്റ്റർ ഉദ്ഘാടനം ചെയ്തിരുന്നു ഈ ഷോയുടെ മലയാള അവതരണവും മോഹൻലാൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ഇന്നും നാളെയുമായി ന്യൂ ജേഴ്സിയിലും ന്യൂ യോർക്കിലുമായി നടത്തപ്പെടുന്ന ഈ ദൃശ്യ ശ്രവ്യ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രചന നാരായണൻകുട്ടിയും ബിന്ധ്യ ശബരിയും അറിയിച്ചു.