ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ച് എച്ച്എംഎ

Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മുട്ട വേട്ട (ഈസ്റ്റർ എഗ് ഹണ്ട്) വൻ വിജയമായി. എല്ലാവർക്കും നല്ല സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അർപ്പിക്കുന്നതായും ഷീലാ ചേറു പ്രസ്‌താവിച്ചു. റയാൻ സന്തോഷിന്‍റെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജോയിന്‍റ് സെക്രട്ടറി റോജ സന്തോഷ് എല്ലാവരേയും സ്വാഗതം ചെയ്തു, ഗെയിം നിയമങ്ങൾ പ്രസിഡന്‍റ് എമിരിറ്റസ് ഷീല ചേറു വിശദീകരിച്ചു. ജഡ്ജി ജൂലി മാത്യു കളി ഉദ്ഘാടനം ചെയ്തു.

മുട്ട വേട്ടയിലെ മികച്ച പ്രകടനത്തിന് സമ്മാനാർഹരായ റയാൻ സന്തോഷ്, മിയ ജേക്കബ്, സിഡ്‌നി ജേർണി, ഇവാൻ മാത്യു എന്നിവർക്ക് സംഘാടക സമിതി അഭിനന്ദനങ്ങൾ അറിയിച്ചു. പങ്കെടുത്ത സിയ ജേക്കബ്, ഇവാൻ മാത്യു, സോഫിയ മാത്യു, മിയ ജേക്കബ്, സ്നേഹ സന്തോഷ്, എറിക് ജിതിൻ, നിള ജിതിൻ, ഇവാൻ ജിതിൻ, സ്നേഹ സന്തോഷ്, ആൻ മേരി ജോൺ എന്നിവർക്ക് പ്രേത്യേക നന്ദി അറിയിക്കുകയുണ്ടായി.


സംഗീതവും മറ്റു ഗെയിമുകളും കാണികൾക്കു ഇരട്ടി മധുരം പകർന്നു. പ്രസിഡന്‍റ് പ്രതീശൻ പാണച്ചേരി പരിപാടിയുടെ വിജയത്തിൽ അഭിനനന്ദനവും വിജയികൾക്ക് ആശംസകളും അറിയിച്ചു. മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ, നിലവിലെ വിപി ആൻഡ്രൂ പൂവത്ത്, ബിഒടി പ്രസിഡന്‍റ് ഫ്രാൻസിസ് മുടപ്പിളായി, ട്രഷറർ രാജു കല്ലുവീട്ടിൽ, വിമൻസ് ഫോറം പ്രസിഡന്‍റ് ലൈലാ ജേക്കബ്. വർഗീസ് ചെറു, ജിനി ജേർണി, നിഷ ജിതിൻ, മോളി ജോൺ, സന്തോഷ് അടുക്കുഴിയിൽ, ജിജി ജേക്കബ്, ജേക്കബ് പുന്നൻ, ഈത്തൻ ജേക്കബ്, ജോൺ ജേക്കബ്, റെജി ജേക്കബ്, മാത്യൂസ് ജോസഫ് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
(വാർത്ത ∙ സുമോദ് തോമസ് നെല്ലിക്കാല)