ADVERTISEMENT

ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജൻ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 14 ന് വൈകിട്ട് 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.  പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷനൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടാതിഥികളായി എ ബി സി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവേനിയ സ്റ്റേറ്റ് റപ്രസെന്‍റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു. 

പ്രഫഷനൽ കലാ പ്രതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിധ്യമാർന്ന കലാപരിപാടികളും ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രഷറർ വിൻസെന്‍റ് ഇമ്മാനുവേൽ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.  കൂടുതൽ വിവരണങ്ങൾക്ക് - പ്രസിഡന്‍റ് അരുൺ കോവാട്ട്‌ 215 681 4472, സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527, ട്രഷറർ വിൻസെന്‍റ് ഇമ്മാനുവേൽ 215 880 3341, വൈസ് പ്രസിഡന്‍റ് റോജിഷ് സാമുവേൽ, ജോയ്ന്‍റ് സെക്രട്ടറി ജോർജ് ഓലിക്കൽ, ജോയ്ന്‍റ് ട്രഷറർ സിജിൻ തിരുവല്ല, ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ് 

English Summary:

India Press Club of North America Philadelphia Region Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com