ADVERTISEMENT

വാഷിങ്‌ടൻ ഡി.സി ∙ 2024- 2026 കാലയളവിൽ ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് ടെക്സസിൽ നിന്നും റജി വി. കുര്യൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്‍റ‌് സ്ഥാനത്തേക്ക് മത്സരിക്കുന്ന പാനലിലാണ് ടെക്സസിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ റജി വി. കുര്യൻ മത്സരിക്കുന്നത്. 2007 ൽ ഹൂസ്റ്റൺ ഏരിയയിൽ സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിട്ട റജി വി. കുര്യൻ പ്രധാനമായും അധ്യാത്മിക രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർത്തോമാ സഭാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 2017 മുതൽ 2019 വരെ മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.

ഓയിൽ, ഗ്യാസ് മേഖലയിൽ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടുകയും ആ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത റജി വി. കുര്യൻ, വിവിധ രാജ്യാന്തര ബിസിനസ് സംരംഭങ്ങളിലും പങ്കാളിയാണ്. എച്ച്ഐവി ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്ന “പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്” രൂപവൽക്കരിക്കുവാനും ഈ മേഖലയിൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് താങ്ങും തണലുമാകാൻ അദേഹത്തിന് സാധിച്ചു. 

അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ബിൽഡിങ് കമ്മറ്റി അംഗമായി സജീവ പ്രവർത്തനം കാഴ്ചവെച്ചതു കൂടാതെ ഇന്ത്യൻ പ്രാദേശിക കമ്യൂണിറ്റികളുടെ നിരവധി പ്രശ്നങ്ങളിൽ ഇടപെടുകയും അവയുടെ പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ റീജനൽ വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള താന്‍ ഫൊക്കാന നാഷനൽ കമ്മറ്റിയിലേക്ക് മത്സരിക്കുമ്പോൾ ഒരു പ്രഫഷനൽ ടീമിനൊപ്പം മത്സരിക്കുന്നതിന്‍റെ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ ഏത് പ്രശ്നങ്ങൾക്കും വ്യക്തിപരമായും സംഘടനാപരമായും തനിക്ക് ചെയ്യാൻ കഴിയുന്ന സേവന പ്രവർത്തനങ്ങൾ തുടരുവാൻ ഫൊക്കാനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റജി വി. കുര്യന്‍റ‌െ സ്ഥാനാർഥിത്വം ഡോ. കല ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസിക്ക് മുതൽകൂട്ടാകും എന്നതിൽ സംശയമില്ല. നിരവധി പ്രവർത്തനങ്ങളിലൂടെ സംഘടനാ പാടവവും , നേതൃത്വ പരതയും കൈമുതലായുള്ള റജി വി. കുര്യനെ ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് സ്ഥാനാർഥിയായി ലഭിച്ചതിൽ അഭിമാനമുണ്ട്.

അദേഹത്തിന്‍റെ സേവന പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡന്‍റ‌് സ്ഥാനാർഥി കല ഷഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്‍റ‌് സ്ഥാനാര്‍ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി  ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി  സന്തോഷ് ഐപ്പ്, അഡീഷണല്‍  അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ഥി നിഷ എറിക്, നാഷനൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ നാഷനൽ കമ്മിറ്റി സ്ഥാനാർഥികൾ ആയ ഡോ. ഷെറിൻ വർഗീസ്, റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം, വർഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത്‌, വരുൺ നായർ, റീജനൽ വൈസ് പ്രസിഡന്‍റ‌് സ്ഥാനാര്‍ഥികളായ ലിന്‍റ‌ോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം യൂത്ത് കോഓർഡിനേറ്റർ ആയ ക്രിസ്‌ല ലാൽ എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ‌് സ്ഥാനാര്‍ഥികളായ ബെൻ പോൾ, ലിന്‍റ‌ോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
(വാർത്ത ∙ ജോർജ് പണിക്കർ)

English Summary:

Reji V Kurian is Contesting for Fokana National Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com