ADVERTISEMENT

ഫിലഡൽഫിയ∙ കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന്  രാവിലെ 9 .15 ന ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1.25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046)

കോന്നി കക്കുന്നത്ത് സ്കറിയ ജോർജിന്‍റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെന്‍റ‌് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ  ലാൻസിയാണ് ഭാര്യ. നിയാ (അമ്മുക്കുട്ടി) ആണ് ഏക മകൾ. ശോഭ & സുബിൻ ഏബ്രഹാം, സിജി & ഷാന്റോ മാത്യു (സഹോദരങ്ങൾ) Live Telecast: https://aerodigitalstudio.com/live or https://www.youtube.com/c/TheAerodigitalstudio/live
വാർത്ത: ജിജു കുരുവിള (JK)

English Summary:

The funeral of Soji Scaria, who died in Philadelphia, is on March 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com