ഡൊണൾഡ് ട്രംപിന് ഗഗ് ഉത്തരവ് ഏർപ്പെടുത്തി
Mail This Article
×
ന്യൂയോർക്ക് ∙ ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്ക് കോടതി ജഡ്ജി ഡൊണൾഡ് ട്രംപിന് ഗഗ് ഉത്തരവ് ഏർപ്പെടുത്തി.
കേസിലെ സാക്ഷികളെയും ജൂറിമാരെയും കുറിച്ച് പരസ്യമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ട്രംപിനെ വിലക്കുന്നതാണ് ഗഗ് ഉത്തരവ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ വ്യക്തികളെക്കുറിച്ചുള്ള ട്രംപിൻ്റെ പ്രസ്താവനകൾ ഭീഷണിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും അപകീർത്തികരവുമായിരുന്നു എന്ന് കോടതി ഉത്തരവിൽ പറയുന്നു. ജഡ്ജിയെ വിമർശിക്കുന്നതിൽ നിന്ന് ട്രംപിനെ പ്രത്യേകമായി വിലക്കിയിട്ടില്ല.
English Summary:
Judge Issues Gag Order in Donald Trump Hush Money Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.