മിഷൻ ലീഗ് ക്‌നാനായ റീജന്‍ നവ നേതൃത്വം

Mail This Article
ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജനൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ഷിക്കാഗോ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർക് പാറ്റിയാലിൽ ന്യൂയോർക്ക്, ജീവാ കട്ടപ്പുറം സാൻ അന്തോണിയോ, ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ, ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഫാ. ബിൻസ് ചേത്തലിൽ (ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (അസിറ്റന്റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (ജോയിന്റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ , ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജനൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ.
വാർത്ത ∙ സിജോയ്