ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ സിറോമലബാര്‍ ടീം ജേതാക്കള്‍
Mail This Article
ഫിലഡല്‍ഫിയ ∙ വിശാലഫിലഡല്‍ഫിയാ റീജിനിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍ വാലി സ്പോർട്സ് ക്ലബ് (ഡി. വി. എസ്. സി) 2024-ല്‍ നടത്തിയ ലീഗ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലഡല്‍ഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് സീനിയര്‍ ടീം വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഫിലാഡല്‍ഫിയ പെന്‍റകോസ്റ്റല്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പ് ആയി.
ഫിലാഡല്‍ഫിയയിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി 10 ടീമുകള്‍ ആറുമാസം നീണ്ടുനിന്ന ലീഗ് മല്‍സരങ്ങളിലും ഫൈനലിലും പങ്കെടുത്തു. ജോണ്‍ തെക്കുംതല ക്യാപ്റ്റനായി വിജയിച്ച സിറോ മലബാര്‍ ടീമിനുവേണ്ടി ജിമ്മി ജോര്‍ജ്, റോബിന്‍ റോയി, ആന്‍ഡ്രു (ലാലു) കന്നാടന്‍, കെന്നി കന്നാടന്‍, ജോര്‍ജ് കാനാട്ട്, അഖില്‍ കണ്ണന്‍, ഡെന്നിസ് മാനാട്ട്, ആഷ്ലി തോപ്പില്‍, ബാഗിയോ ബോസ്, ജസ്റ്റിന്‍ മാത്യൂസ്, ജോഷ് തെക്കുംതല, നിതിന്‍ സിബിച്ചന്‍, റോഹന്‍ ജോസഫ്, ജോസഫ് മാണി, ജസ്റ്റിന്‍ പാറക്കല്‍ എന്നിവരാണു കളിച്ചത്. ജോര്‍ജ് കാനാട്ട് എം. വി. പി യും ജിമ്മി ജോര്‍ജ് ഏറ്റവും മികച്ച ഡിഫന്‍സ് പ്ലേയറുമായി അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ച്ചവച്ചു.
റണ്ണര്‍ അപ്പ് ആയ ഫിലഡല്‍ഫിയ പെന്‍റകോസ്റ്റല്‍ ചര്‍ച്ച് ടീമിനെ നയിച്ചത് ജോഷ് ജോര്‍ജ്, ജേസണ്‍ വര്‍ക്കി എന്നിവരാണ്. വിനു എബ്രാഹം, ജയ്ക്ക് മാത്യു എന്നിവര്‍ ലീഗ് മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്തു.