ADVERTISEMENT

ന്യൂ റിച്ചലാൻഡ് ഹിൽസ്, ടെക്സസ് ∙ യു എസ്‌ പ്രസിഡന്‍റ് സ്ഥാനത്തേക്ക്  സ്വതന്ത്രൻ ആയി മത്സരിക്കുമെന്ന് നോർത്ത് ടെക്സസിലെ റിച്ചലാൻഡ് ഹിൽസിൽ താമസിക്കുന്ന ഡസ്റ്റിന് എബേ (35) പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകനായ  ഡസ്റ്റിന് എബേ പ്രസിഡന്‍റ് സ്ഥാനത്തേക്ക്  മത്സരിക്കുന്നതിനായി ‘ലിറ്ററലി എനിബോഡി എൽസ്’ എന്ന് കഴിഞ്ഞ ജനുവരിയിൽ തന്‍റെ പേര്   മാറ്റിയതായി അറിയിച്ചു. ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡനെയും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഇഷ്ടപെടാത്തതിനിലാണ് എൽസ് മത്സരിക്കുന്നത്.

'ജനങ്ങൾ മടുത്തിരിക്കുകയാണ്. ഭരണം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. എന്നാൽ ഇന്നുള്ളതോ അങ്ങനെ അൽല. ഒരു ബിൽയനയറും ഒരു രാഷ്ട്രീയക്കാരനും തമ്മിലുള്ള മത്സരമാണ് നാം കാണുന്നതെന്ന് എൽസ് പറഞ്ഞു. ജയസാധ്യത കുറഞ്ഞ സ്ഥാനാർഥിയായതിനാൽ ബലോട്ടിൽ പേര് വരുത്തുക തന്നെ വിഷമകരമാണ്. ടെക്സസിൽ  സ്വതന്ത്രനായി മത്സരിക്കുവാൻ 113, 151 റജിസ്റ്റഡ്‌ വോട്ടർമാരുടെ ഒപ്പുകൾ വേണം. ഇവർ പ്രേസിടെന്‍റിൽ പ്രൈമറികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്‌ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്തവർ ആയിരിക്കണം. ഇവരുടെ ഒപ്പുമായുള്ള അപേക്ഷ മേയ് 13 നു മുൻപ് സമർപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ നിയമങ്ങളും അവസാന തീയതികളും ഉണ്ട്.  

English Summary:

'Literally Anybody Else' Will be Competing for US President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com