ജോൺ സി. വർഗീസ് ഡാലസിൽ അന്തരിച്ചു

Mail This Article
ഡാലസ് ∙ തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗീസ് (യോനാച്ചൻ - 82) മാർച്ച് 28ന് ഡാലസിൽ അന്തരിച്ചു. തിരുവല്ല വെൺപാലയിൽ കെ.എം. വർഗീസ് - അന്നാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റേച്ചൽ വർഗ്ഗീസ്. മക്കൾ: റോയി - ജോയ്സ് വർഗ്ഗീസ്, റീന - ലിജോ ഏബ്രഹാം, രൂത്ത് - സെൽബി കുരുവിള.
1966-67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു. തുടർന്ന് 1970ൽ അമേരിക്കയിലേക്ക് കുടിയേറി. 1972-ൽ മിനിയാപ്പൊലീസ് എ. ജി. ബൈബിൾ കോളജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976-ൽ ഡാലസിലേക്ക് താമസം മാറിയ ശേഷം യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു. ഡാലസ് ഐപിസി. ഹെബ്രോൻ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി അലങ്കരിച്ചു. സഭയുടെ സൺഡേ സ്കൂൾ അധ്യാപകനായി മുപ്പതിൽ അധികം വർഷങ്ങൾ സേവനം ചെയ്തു. സംസ്കാരം പിന്നീട്.
വാർത്ത ∙ സാം മാത്യു