ADVERTISEMENT

ന്യൂജഴ്‌സി ∙ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. മാര്‍ച്ച് 28 -ന് വ്യാഴാഴ്ച വൈകിട്ട് 7.30-ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ . മെൽവിൻ മംഗലത്തു പോൾ, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ  സഹകാര്‍മ്മികരായി.

st-thomas-syro-malabar-catholic-church-forone

12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. ആന്റണി പുല്ലുകാട്ട്  കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തില്‍ നടത്തപ്പെട്ടു.

st-thomas-syro-malabar-catholic-church-forone

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ പെസഹാ തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും, കുട്ടികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും 12 മണി വരെ  തുടർന്നു.

st-thomas-syro-malabar-catholic-church-forone

ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സായിരിന്നു ഇടവകാംഗങ്ങള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്. പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ റോബിൻ ജോർജ്, ബോബി വർഗീസ്, സുനിൽ ജോസ്, ലാസർ ജോയ് വെള്ളാറ എന്നിവർക്കൊപ്പം ഇടവകയിലെ ഭക്തസംഘടനകളും, യുവജനങ്ങളും നേതൃത്വം നല്‍കി.
(വാർത്ത ∙ സെബാസ്റ്റ്യൻ ആന്റണി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com