ADVERTISEMENT

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ മരിച്ച സക്കറിയ കെ മത്തായിയുടെ (75) പൊതുദർശനവും സംസ്‌ക്കാര ശുശ്രൂശകളും മാർച്ച് 31 ന് ഞായറാഴ്ചയും (നാളെ) ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയും വെൽഷ് റോഡ് - ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടക്കും. (St. Mary's Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006). കാർത്തികപ്പള്ളി, പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതനായ മത്തായിയുടെയും പരേതയായ തങ്കമ്മ മത്തായിയുടെയും ഇളയ മകനാണ് സക്കറിയ കെ മത്തായി. 

പൊതുദർശനം മാർച്ച് 31, ഞായാറാഴ്ച വൈകിട്ട് 5 മുതൽ 8 വരെയും സംസ്‌ക്കാര ശുശ്രൂഷകൾ ഏപ്രിൽ 1, തിങ്കളാഴ്ച രാവിലെ 9 മുതൽ 10 വരെയുള്ള സമയങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ അറിയിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടുകൂടി പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സംസ്‌ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പായും സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും.

1948 ഒക്ടോബർ 2ന് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിലായിരുന്നു സക്കറിയ കെ മത്തായിയുടെ ജനനം. ഭാര്യ ശാന്തമ്മ സക്കറിയ (ചെട്ടിയാത്തെ വീട്, പൂവത്തൂർ തിരുവനന്തപുരം), ഏക മകൻ സാനു സക്കറിയ. പന്തളം എൻഎസ്എസ് കോളജിലും രണ്ടുവർഷം മാവലിക്കര ബിഷപ്മൂർ കോളജിലുമാണ് സക്കറിയ പഠിച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ആഫ്രിക്കയിലെ എത്യോപ്യയിലേക്ക് പോയി 6 വർഷം അധ്യാപകനായി അവിടെ ജോലി ചെയ്തു. അതിനുശേഷം അബുദാബിയിൽ പോയി 17 വർഷം ഡിഫൻസിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ൽ ഗ്രീൻ കാർഡ് ലഭിച്ച സഖറിയ 1994-ൽ യുഎസ്എയിൽ സ്ഥിരതാമസമാക്കി. ഫിലഡൽഫിയയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ അദ്ദേഹം പ്രൊഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഐആർഎസിൽ ജോലി ചെയ്തുവരികയായിരുന്നു. ഫിലാഡൽഫിയയിലെ ഇന്ത്യൻ ചർച്ചിന്റെ എക്യുമെനിക്കൽ ഫെല്ലോഷിപ്പിലും ചർച്ച് കാര്യങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് സക്കറിയ. 

സഹോദരങ്ങൾ: അന്നമ്മ സാമുവൽ (ഫിലാഡൽഫിയ). മറിയാമ്മ ജേക്കബ് (ക്വീൻസ്, NY). റെബേക്ക വർഗീസ് (എറണാകുളം, കേരളം). പരേതനായ കെ.എം.കുരുവിള (വൈറ്റ് പ്ലെയിൻസ്, NY).

(വാർത്ത: റോയി അയിരൂർ)

English Summary:

Zakharia K Mathai Funeral on April 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com