ADVERTISEMENT

മസാച്യുസെറ്റ്‌സ് ∙ മസാച്യുസെറ്റ്‌സിൽ നിന്നും  ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച വില്യം ഡെലാഹണ്ട് (82) അന്തരിച്ചു. ശനിയാഴ്ച മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ വസതിയിൽ വെച്ചു ദീർഘകാല രോഗത്തെ തുടർന്ന് മരണമടഞ്ഞതായി അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു.

മസാച്യുസെറ്റ്‌സിൻ്റെ 10-ാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിനായി 1997 മുതൽ 2011 വരെ യു.എസ്. ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്‌സിൽ 14 വർഷം ഡെലാഹണ്ട് സേവനമനുഷ്ഠിച്ചു. 1973 മുതൽ 1975 വരെ മസാച്യുസെറ്റ്‌സ് ജനപ്രതിനിധി സഭയിൽ സേവനമനുഷ്ഠിച്ച ശേഷം 1975 മുതൽ 1996 വരെ നോർഫോക്ക് കൗണ്ടി ജില്ലാ അറ്റോർണിയായിരുന്നു അദ്ദേഹം. 2010 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചു.

മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ നിയമനിർമ്മാണ അജണ്ട പാസാക്കാൻ സഹായിക്കുന്നതിനായി വാഷിംഗ്ടണിൽ നിന്നുള്ള സ്വന്തം വിരമിക്കൽ മാറ്റിവച്ച ഡെമോക്രാറ്റിക് നേതാവായിരുന്നു  മസാച്ചുസെറ്റ്സിലെ ദീർഘകാല യുഎസ് പ്രതിനിധി വില്യം ഡി ഡെലാഹണ്ട്.

English Summary:

Former U.S. Rep. William Delahunt of Massachusetts has Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com