ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഫൊക്കാന 2024 – 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലൻഡിൽ  നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർഥിയാകുവാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്ന് സ്നേഹ തോമസ് പറഞ്ഞു. അത്രത്തോളം പ്രൊഫഷണലായ ടീം ലെഗസിക്കൊപ്പം ആതുര സേവന പ്രവർത്തക കൂടിയായ സ്നേഹ തോമസ് കടന്നുവരുന്നത് ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടാവും.

1987 ൽ അമേരിക്കയിലെത്തിയ പ്രിൻസിന്റെയും അനു തോമസിന്റെയും മകളായ സ്നേഹ തോമസ് സെറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ ആൻന്റ് ബിഹേവിയറൽ സയൻസിൽ ബിരുദം നേടി. തുടർന്ന് വാഗ്നർ കോളജിൽ നിന്ന് നഴ്സിങ്ങിൽ ബിരുദം നേടി. ചെറുപ്പം മുതൽ നേതൃത്വ ബോധത്തിൽ ശ്രദ്ധ നൽകിയിരുന്ന സ്നേഹ സ്കൂൾ ക്ലബ്ബ് ക്യാപ്റ്റനായിരുന്നു. കൂടാതെ, പള്ളിയിലെ നിരവധി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 

സ്നേഹയെ ടീം ലെഗസിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോഗ്യവും മനസ്സുമുള്ള പ്രവത്തന ശേഷിയുമുളള സ്നേഹ തോമസിനെ ഫൊക്കാനയ്ക്ക് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഫൊക്കാന 2024 2026 പ്രസിഡന്റ് സ്ഥാനാർഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റോയ് ജോർജ്, അസോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ ഡോ. ഷെറിൻ വർഗീസ്, റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം, വർഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്‌, ഡോ. നീന ഈപ്പൻ, ജെയ്സൺ ദേവസിയ, ഗീത ജോർജ്‌, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത്, വരുൺ നായർ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്, അലക്സ് എബ്രഹാം യൂത്ത് കോഓർഡിനേറ്റർ  ക്രിസ്‌ല ലാൽ എന്നിവര്‍ അഭിപ്രായപ്പെട്ടു.

English Summary:

Sneha Thomas Contesting as Youth Representative FOKANA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com