ADVERTISEMENT

വിസ്മയങ്ങളുടെ നഗരമാണ് ആംസ്റ്റർഡാം. വളരെക്കാലത്തെ ആഗ്രഹങ്ങൾക്ക് മറുപടിയായിട്ടാണ് അവിടം സന്ദർശിക്കാൻ ഒരു അവസരം ഉണ്ടായത്. സന്ദർശനത്തിന് മുൻപുതന്നെ നഗരത്തെ അതിന്റെ പകിട്ടോടെ കാണുവാൻ തയാറെടുപ്പുകളും പഠനവും നടത്തി. എന്നാൽ അതിലൊന്നും പെടാതെ ഒരു പ്രത്യേക സ്ഥലം കാണുവാൻ ഇടയായി. അവിടുത്തെ സന്ദർശനം മനസ്സിൽ വല്ലാത്ത നീറുന്ന അനുഭവം ഉണ്ടാക്കി. കുറെയേറെ നടന്നു ക്ഷീണിച്ചതിനാൽ ഒരു സ്റ്റോപ്പ് വേണം എന്ന് മനസ്സിൽ തോന്നിയിരുന്നു. വീണ്ടും വീണ്ടും വളവുകളും തിരിവുകളും ഒടുവിൽ ഒരു ഇടുങ്ങിയ ഓരത്തുകൂടി കടയിലേക്ക് നടന്നുകയറി.

de-parel-beer-company2

സംഭവം ഒരു ബീയർ കമ്പനിയാണ്. നിറയെ ആളുകൾ, വെളിയിലും കൂട്ടമായി പുകവലിച്ചുകൊണ്ടു നിൽക്കുന്ന ആളുകൾ. ഞങ്ങൾ അകത്ത് ഇടിച്ചുകയറി, ഉള്ളിൽ പല നിലയിലുള്ള ഇരിപ്പിടങ്ങൾ. പുറത്തു  മഴയും തണുപ്പ് കാറ്റും. ഇരുണ്ട അകത്തളത്തിൽ സുഹൃത്ത് ഒരാളുമായി സംസാരിച്ചു അകത്തെ ഒരു ഇരിപ്പിടം തരപ്പെടുത്തി. അവിടെ വരുന്ന അതിഥികൾ അവിടുത്തെ സാഹചര്യങ്ങൾ അറിവുള്ളവരാണ്. അവിടെ ജോലിചെയ്യുന്നവർ അറിയാതെ വരുത്തുന്ന വീഴ്ചകൾ അതിഥികൾ കൂടി കൈ സഹായം ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും അഭിന്ദിക്കുകയും ചെയ്യുന്നത് നോക്കി കണ്ടു.

de-parel-beer-company3

ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്‌ട്രിക്‌ട് മധ്യത്തിൽ, ഡി പ്രേൽ  ബിയർ കമ്പനി ഒരു ചെറിയ ഇടവഴിയിൽ ഒതുക്കി വച്ചിരിക്കുന്നു. ബിയറിൻ്റെ മണം നിങ്ങളെ നേരെ ബാറിലേക്ക് നയിക്കും. ഒരു ബിയർ ടേസ്റ്റിംഗ് ഓർഡർ ചെയ്യാനും അവരുടെ സ്വന്തം ബ്രൂ ചെയ്ത ബിയറുകൾ പരീക്ഷിക്കാനും സാധിക്കും. ബാറിന് വളരെ സാമൂഹികമായ ഒരു വശമുണ്ട്, അത് ഭിന്നശേഷിക്കാർക്ക് ജോലി ചെയ്യാനുള്ള അവസരം നൽകുന്നു. അവിടെ തൊഴിൽ ചെയ്യുന്നവരെ ഹീറോസ് ആയിട്ടാണ് കമ്പനി കണക്കാക്കുന്നത്. അവിടുത്തെ തൊഴിലാളികൾ അധികവും മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ആളുകൾ ആണ്. പകൽ സമയ പ്രവർത്തനങ്ങളോ ഒക്യുപേഷണൽ തെറാപ്പിയോ ഇല്ല, കഠിനമായ ജോലി മാത്രം. ബിയർ വിളമ്പുകയും കുടിക്കുകയും ചെയ്യുന്ന എല്ലാവരിലും അവർ അഭിമാനിക്കുന്നു.

de-parel-beer-company4

സോഷ്യൽ ക്യാപിറ്റൽ കമ്പനിയുടെ ഭാഗമാണ് ഡി പ്രേൽ ആംസ്റ്റർഡാം. സോഷ്യൽ ക്യാപിറ്റൽ അതിമനോഹരമായ ഒരു കമ്പനി കൺസെപ്റ്റ് ആണ്. ദൃശ്യമോ അദൃശ്യമോ ആയ വൈകല്യമുള്ള ആളുകളെ ശമ്പളമുള്ള ജോലി കണ്ടെത്താൻ സഹായിക്കുന്നതിലൂടെ നൂതനമായ രീതിയിൽ ഒരു ഇൻക്ലൂസീവ് ലേബർ മാർക്കറ്റിലേക്ക് സംഭാവന ചെയ്യുക എന്നതാണ് കമ്പനിയുടെ അടിസ്ഥാന തത്വം. കമ്പനിയുടെ റൂൾ ഇങ്ങനെയാണ് : നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾ ചെയ്താൽ, ബാക്കിയുള്ളവർ അതോടൊപ്പം നിൽക്കും.ഞങ്ങൾ ഓർഗനൈസേഷനിലെ എല്ലാവരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞങ്ങൾ വികസനത്തിനായി നിലകൊള്ളുകയും തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
"ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിയുള്ള എല്ലാവർക്കും നല്ല ശമ്പളമുള്ള ജോലിയുണ്ട്" എന്നതാണ് ഡി പ്രേൽ  ടാഗ്‌ലൈൻ.

English Summary:

De Parel Beer Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com