നോർത്ത് ടെക്‌സസിൽ പൂർണ സൂര്യ ഗ്രഹണം ഈ മാസം എട്ടിന്

Mail This Article
ഡാലസ് ∙ ഈ മാസം എട്ടിന് നോർത്ത് ടെക്‌സസിൽ പൂർണ സൂര്യ ഗ്രഹണത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞർ. നാലു മിനിറ്റ് നീളുന്ന ഗ്രഹണം 1.40 മുതൽ 1.44 വരെയായിരിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്ന ഗ്രഹണം അനുഭവപ്പെടും. ഈ ഗ്രഹണം കടന്നു പോകുന്ന വലിയ നഗരം ഡാലസാണ്. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
കഴിഞ്ഞ ഒക്ടോബർ-നവംബർ കാലത്തു ഡാലസ്-ഫോട്ടവർത്ത് പ്രദേശത്ത് സൂര്യഗ്രഹണം ഉണ്ടായിരുന്നു. ഡാലസ് ഒരു പരിപൂർണ സൂര്യ ഗ്രഹണത്തിന്‍റെ മാർഗത്തിൽ ഇതിനു മുൻപ് വന്നത് ജൂലൈ 29, 1878-ൽ ആയിരുന്നു. ഇനി 2317-ലെ ഒരു പരിപൂർണ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളൂ എന്നാണു കരുതുന്നത്. ഗ്രഹണം ഡാലസ്, ഫോർട്ട് വർത്തിന്‍റെ മിക്ക ഭാഗങ്ങളിലും, വെയ്ക്കോ, ടെംപിൾ, ഓസ്റ്റിന്‍റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും
സൂര്യന് ധാരാളം പ്രകാശമുണ്ട്. ഇതെല്ലം ഒന്നിച്ചു കേന്ദ്രീകരിച്ചു കണ്ണിന്‍റെ റെറ്റിനയിലെ ഫോടോറിസെപ്റ്റർസിലെത്തിയാൽ കാഴ്ച്ചയ്ക്ക് തകരാർ സംഭവിക്കാം. അതിനാൽ . സുരക്ഷിതമായി ഗ്രഹണം കാണാൻ ഐഎസ്ഒ 12312 -2 അല്ലെങ്കിൽ 12312 -2-2015 ലേബലുകൾ ഉള്ള ഗ്ലാസ്സുകൾ ഉപയോഗിക്കുവാൻ ആരോഗ്യ വിദഗ്ധർ നിർദേശിച്ചു