ADVERTISEMENT

ഫ്ലോറിഡ∙ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ. ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 266 കിലോമീറ്റർ അകലെയുള്ള ഫ്രോസ്റ്റ്‌പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇമ്മാനുവൽ  എസ്പിനോസയാണ് (21) അമ്മയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണ പ്രതി അമ്മയെ  കുത്തി പരുക്കേൽപ്പിച്ചു. കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ തന്നെയാണ് പൊലീസിനെ വിളിച്ചത്. 

മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമ്മ എൽവിയ എസ്പിനോസയെ  (46) ഇമ്മാനുവൽ ആക്രമിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. അമ്മയെ കൊല്ലാൻ ഒരുപാട് വർഷമായി ആഗ്രഹിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.

English Summary:

The police arrested a college student who stabbed his mother to death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com