ADVERTISEMENT

റ്റാംപ ∙ 2024ലെ മലയാളി മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്റർടൈൻമെന്റ് റ്റാംപയിൽ ഏപ്രിൽ 20ന് നടക്കും. വാൾറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 7നാണ് പരിപാടി (2620 Washington Rd, Valrico, FL 33594). വൈകുന്നേരം 6 മുതലാണ് പ്രവേശനം. 

റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന പാട്ടുത്സവത്തിൽ ഗായകരായ കൗഷികും അശ്വതിയും പങ്കെടുക്കും. ഹാസ്യ പരിപാടിയുമായി അനീഷ്, മായാ, ശ്രീനാഥ് എന്നിവരും അണിചേരുന്നു. ലൈവ് ഓർക്കസ്ട്രയോടൊപ്പം ഡാൻസും കോമഡിയും ഉൾക്കൊള്ളുന്നതാണ് മെഗാ ഷോ. ടിക്കറ്റുകൾക്ക്: DesiEventsFL.com

മാത്യു മുണ്ടിയാംകൽ, ബെൻ കനകാഭായ്, ജോമോൻ ആന്റണി, റ്റി. ഉണ്ണികൃഷ്ണൻ, ബിജു മനാഡയേൽ, ബാബു ദേവസ്യ, ഫ്രാൻസിസ് വയലുങ്കൽ, ടിറ്റോ ജോൺ, അജേഷ് ബാലാനന്ദൻ, വിഷ്ണു നായർ, സിജോ കുര്യാക്കോസ് തുടങ്ങിയവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസേർസ്.  

English Summary:

Pattulsavam at Tampa - Biju Narayanan, Rimi Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com