ADVERTISEMENT

ന്യുയോർക്ക് ∙ യുവത്വവും മികവും ഫൊക്കാന എന്ന സംഘടനയെ നയിക്കാൻ മുന്നോട്ടു വരുന്ന അപൂർവ കാഴ്ചയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം സംഘടിപ്പിച്ച  മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ വ്യക്തമായത്. ക്വീൻസിൽ ഫൊക്കാനയുടെ തുടക്കമിട്ട കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഹാളിൽ ചേർന്ന സമ്മേളനത്തിൽ  വിദ്യാഭ്യാസരംഗത്തും ജോലിയിലും വ്യത്യസ്തമായ വലിയ സ്ഥാനങ്ങൾ വഹിക്കുന്ന ഊർജസ്വലരായ ഒരു പറ്റം പേരാണ്  സംഘടനയെ നയിക്കാൻ അണിനിരന്നത്. സംഘടനകളുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവമായി . 

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സജിമോൻ ആന്റണി തന്നോടൊപ്പം മത്സരിക്കുന്ന ഓരോരുത്തരെയും അവതരിപ്പിക്കുകയും അവരുടെ യോഗ്യതകൾ എടുത്തുകാട്ടുകയും ചെയ്തു. ഇരുത്തം വന്ന ഒരു നേതാവ് എപ്രകാരമായിരിക്കുമോ അതായിരുന്നു സജിമോന്റെ പ്രകടനമാണ് പങ്കെടുത്തവർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ നിന്ന്.
മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ നിന്ന്.

ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ഡോ . ആനി പോൾ ഡ്രീം ടീമിന് വിജയാശംസകൾ നേർന്നു. ഇത്രയും  നല്ല ഒരു ടീം ഉണ്ടക്കിയതിന് അഭിന്ദിക്കുകയും ചെയ്തു. ന്യൂ യോർക്കിലെ ക്യൂൻഏരിയയിലേക്ക് വേണ്ടി സംഘടിപ്പ മീറ്റിങ്ങിലേക്ക് 100ൽ അധികം ഡെലിഗേറ്റ്സ് പങ്കെടുത്തതും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾ ഈ മീറ്റിങ്ങിൽ പങ്കെടുത്തു എന്നതും ശ്രദ്ധേമായി. മുൻകാല പ്രവർത്തനങ്ങളും ഭാവിയിലേക്കുള്ള ചില പ്രവർത്തന രൂപരേഖയും സജിമോൻ അവതരിപ്പിച്ചു. 

സ്ഥാനാർഥികളായ  ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ജനറല്‍ സെക്രട്ടറി), ജോയി ചാക്കപ്പന്‍ (ട്രഷറർ), പ്രവീൺ തോമസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), വിപിൻ രാജ് (വൈസ് പ്രസിഡന്റ്), രേവതി പിള്ളൈ (വിമെൻസ് ഫോറം ചെയർ ), മനോജ്  ഇടമന (അസ്സോസിയേറ്റ് സെക്രട്ടറി), ജോൺ കല്ലോലിക്കല്‍ (അസ്സോസിയേറ്റ് ട്രഷർ),  മില്ലി ഫിലിപ്പ് (അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ) എന്നിവർക്ക് പുറമെ നാഷനൽ കമ്മിറ്റി, ആർവിപി, യൂത്ത് പ്രതിനിധി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർ  പങ്കെടുക്കുകയും എന്തുകൊണ്ട് തങ്ങൾ മത്സരിക്കുന്നുവെന്നും സജിമോൻ ആന്റണിക്കൊപ്പം നിൽക്കുന്നുവെന്നും വിശദീകരിക്കുകയും ചെയ്‌തു .

മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ നിന്ന്.
മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ നിന്ന്.

ആശംസകൾ അർപ്പിച്ചു സംസാരിച്ച ഫൊക്കാന സീനിയർ ലീഡേഴ്‌സ് ആയ ജോയി ഇട്ടൻ , അജിത് കൊച്ചൂസ് , KCNA പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ , നൈമ പ്രസിഡന്റ് ബിപിൻ മാത്യു , കേരളാ സെന്റര് സെക്രട്ടറി രാജു തോമസ് , ആൻഡ്രു കുന്നത്തുപറബ് , എബ്രഹാം പുതുശേരി , ജോർജ് കുട്ടി എന്നിവർ ഡ്രീം ടീമിന് വിജയാശംസകൾ നേർന്നു. ഈ  പ്രോഗ്രാം കോർഡിനേറ്റ് ചെയ്‌ത ബിജു ജോൺ അഡിഷണൽ അസ്സോസിയേറ്റ്  സെക്രട്ടറി അപ്പുകുട്ടൻ പിള്ള, ആർവിപി സ്ഥാനാർഥികൾ ആയ ലാജി തോമസ്, ആന്റോ വർക്കി എന്നിവർ പ്രത്യേകം അഭിനന്ദനം ഏറ്റുവാങ്ങി .

English Summary:

FOKANA Meet and Greet Confluence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com