ADVERTISEMENT

ബോസ്റ്റണ്‍ ∙ ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ 2024 ഓഗസ്റ്റ് 8-11 വരെ ബോക്സ്ബോറോ റീജന്‍സി ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.  അഗസ്റ്റിന്‍ ജബകുമാര്‍, ഡോ. ഡസ്റ്റി സ്മാള്‍, പാസ്റ്റര്‍ ഡെവണ്‍ ഫ്രൈ എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകരായിരിക്കും.  പ്രശസ്ത് മിഷനറിയും ഇന്ത്യയിലെയും നേപ്പാളിലേയും വിവിധ മിഷണറി ദൗത്യത്തിന്‍റെ മുന്നണിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടൂള്ള സുവിശേഷകന്‍ കൂടിയാണ് ഡോ. അഗസ്റ്റിന്‍ ജെബകുമാര്‍. പാസ്റ്റര്‍ ഡസ്റ്റി സ്മോളിൾ പര്‍പ്പസ് ചര്‍ച്ചിലെ പ്രധാന പാസ്റ്ററാണ്.  ബോസ്റ്റണിലെ കണക്ട് ചര്‍ച്ചിലെ യുവ പ്രഭാഷകനും പാസ്റ്ററുമാണ് പാസ്റ്റര്‍ ഡെവണ്‍. ഇവരെ കൂടാതെ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അഭിഷിക്ത ദൈവദാസന്മാരും പ്രസംഗിക്കും. ഡോ. ജെസ്സി ജെയ്സണാണ് ഈ വര്‍ഷത്തെ വനിതാ സ്പീക്കര്‍. ഇമ്മാനുവല്‍ കെബി മലയാളം ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഷോണ്‍ സാമുവേല്‍, ജസ്റ്റസ് ടാംസ് എന്നിവര്‍ ഇംഗ്ലീഷ് ആരാധനയ്ക്ക് നേതൃത്വം നല്‍കും.

ഇമ്മാനുവല്‍ കെ.ബി, പി.ആർ. ഷോണ്‍ സാമുവേല്‍, ജസ്റ്റസ് ടാംസ്.
ഇമ്മാനുവല്‍ കെ.ബി, പി.ആർ. ഷോണ്‍ സാമുവേല്‍, ജസ്റ്റസ് ടാംസ്.

ഈ വര്‍ഷം ഐപിസി പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോണ്‍ഫറന്‍സ്, ഐപിസി 2024 കോണ്‍ഫറന്‍സിന് മുമ്പ് ഓഗസ്റ്റ് 7, 8 തീയതികളില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.  ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കുള (ചെയര്‍മാന്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രേഷ്മ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ മാമ്മന്‍ വര്‍ഗീസ് (പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം നിലവിലുള്ള നാഷനല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.  

English Summary:

IPC Family Conference Boston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com