ADVERTISEMENT

ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു. ഈ മാസം 12ന്  ഷാരോൺ ഇവന്‍റ് ഹാളിൽ (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്) നടന്ന ചടങ്ങിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് (ഐ.പി.സി.എൻ.ടി) പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സിജു വി ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ) മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനിയെ പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

2006ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായ എബ്രഹാം തെക്കേമുറി (സണ്ണി) പ്രസിഡന്‍റായി പ്രവർത്തനമാരംഭിച്ച സംഘടനയാണ് ഐ.പി.സി.എൻ.ടി. സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്‍റെ നെടുംതൂണാണെന്ന വിശ്വാസത്തോടെ, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരികയാണ്. ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

india-press-club-2
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-11
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-3
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-4
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-5
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-6
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-7
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-8
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-9jpg
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തിൽനിന്നും.
india-press-club-10jpg

മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട് വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളായിരിക്കണം മാധ്യമ പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ടതെന്നും, നിർഭയമായും സ്വതന്ത്രമായും മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കാൻ ഭരണാധികാരികൾ തയാറാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി അഭിപ്രായപ്പെട്ടു.2024-2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. 

ഐ.പി.സി.എൻ.ടി ഭാരവാഹികളായ അനശ്വർ മാംമ്പിള്ളി, പ്രസാദ് തിയോടിക്കൽ, ലാലി ജോസഫ്, ഡോ. അഞ്ജുബിജിലി, സാം മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ, തോമസ് ചിറമേൽ, ജോജോ കോട്ടക്കൽ, ടി. സി. ചാക്കോ എന്നിവർക്കു പുറമെ അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘസംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി ബിജിലി ജോർജിന്‍റെ നന്ദി പ്രകടനത്തിനുശേഷം കേരളത്തിൽ നിന്നും ബിജുനാരായണൻ, റിമി ടോമി എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചേർന്ന സെലിബ്രിറ്റികൾ അവതരിപ്പിച്ച പാട്ടുത്സവം കാണികളുടെ പ്രശംസ നേടി.

English Summary:

India Press Club of North Texas inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com