ADVERTISEMENT

ഗാർലാൻഡ്∙ ഗാർലാൻഡ് സെന്‍റ് തോമസ് സിറോ മലബാർ പള്ളിയിൽ നിറഞ്ഞ സദസ്സിനു മുന്നിൽ "ദി ഹോപ്പ്" എന്ന മലയാളം ഫീച്ചർ ഫിലിം‌മിന്‍റെ സൗജന്യ പ്രദർശനം നടത്തി. ക്രിസ്ത്യൻ വിശ്വാസത്തിന് ഊന്നൽ നൽകി ജോയ് കല്ലൂക്കാരൻ നിർമിച്ച ഈ ചിത്രം  ലോഗോ ഫിലിംസ് ബാനറിൽ നിന്നുള്ളതാണ്. രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ ചിന്തിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ചിത്രത്തിന്‍റെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ സെന്‍റ് തോമസ് സിറോ മലബാർ പള്ളി വികാരി ഫാദർ ജയിംസ് നിരപ്പേൽ  ഇടവകയ്ക്ക് നന്ദി പറഞ്ഞു. സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ, ബെന്നി ജോൺ എന്നിവരാണ് ചിത്രത്തിന്‍റെ പ്രവർത്തനം വിജയിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിച്ചത്.

the-hope-was-screened-at-st-thomas-syro-malabar-catholic-church4
the-hope-was-screened-at-st-thomas-syro-malabar-catholic-church3

ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ ഉയർന്നുവന്നു. ബൈബിളിന്‍റെ സന്ദേശം എല്ലാ കാലത്തും എല്ലാവർക്കും എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നും  'ഹോപ്പ്" എന്ന സിനിമയിൽ ഫൊട്ടോഗ്രാഫിയും പശ്ചാത്തല സംഗീതവും മികച്ചതാണെന്നും  കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്‍റ് സിജു വി ജോർജ് അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ ചിത്രത്തിന്‍റെ ആശയ ആവിഷ്കാരത്തിന് പുതുമയില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്‍റ് സിജു വി ജോർജ് ചിത്രത്തെ പ്രശംസിച്ചു. ദൈവീക അത്ഭുത രോഗശാന്തിയും മനുഷ്യ ജീവിതങ്ങളിലെ ദൈവീക ഇടപെടലുകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്ന മികച്ച കലാസൃഷ്ടിയാണ് "ദി ഹോപ്പ്" എന്നും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമാതാവ് തന്‍റെ ഉദ്ദേശ്യം വിജയകരമായി നടപ്പാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary:

'The Hope' was Screened at St. Thomas Syro Malabar Catholic Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com