ADVERTISEMENT

ന്യൂറൊഷല്‍ ∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza  Drive, Valhalla, New York 10595) ഏപ്രില്‍ 21ന്, ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ നടക്കും. 

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും ഓർത്തിരിക്കാനും കഴിയുന്ന മലയാളി മനസ്സുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികൾ അരങ്ങേറും,. നൂതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ ശബരിനാഥ്‌ ആൻഡ് ടീം അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാകും. സാങ്കേതികവിദ്യകളുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് കുടുംബസംഗമം പ്രവാസി മലയാളികൾക്ക് സമ്മാനിക്കുന്നത്. 

ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളുവേലി, ട്രഷറര്‍ : ചാക്കോ പി. ജോർജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ജോ. സെക്രട്ടടറി: നിരീഷ് ഉമ്മൻ, ജോയിന്റ് ട്രഷറർ അലക്സാണ്ടർ വർഗീസ്  ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ്, കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ്, ശ്രീകുമാർ ഉണ്ണിത്താൻ മറ്റ്  കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.

English Summary:

West Chester Malayalee Association - Family Gathering on April 21st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com