ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഓഗസ്റ്റ് 1 മുതൽ 4 വരെ ന്യൂയോർക്ക് ഇല്ലെൻവില്ലിലെ ഹോണേഴ്‌സ് ഹെയ്‌വെൻ റിസോർട്ടിൽ നടക്കുന്ന AGIFNA ഫാമിലി കോൺഫറൻസിലെ പ്രധാന പ്രാസംഗീകർ റവ. ഡോ. വിൽഫ്രഡോ ചോക്കോ, റവ. മൈക്ക് സിഗ്നരെല്ലി, റവ. ടി.ജെ. സാമുവേൽ, റവ. രാജേഷ് മാത്യു, റവ. അനിൽ കൊടിത്തോട്ടം, റവ. ഡോ. സാബു വർഗീസ് എന്നിവർ ആണ്.

 റവ. ചോക്കോ അമേരിക്കയിലെ വലിയ എ ജി സഭകളിലൊന്നായ ഷിക്കാഗോ ന്യൂ ലൈഫ് കവനെന്റ് മിനിസ്ട്രീസ് സീനിയർ പാസ്റ്ററാണ്.  അദ്ദേഹം അമേരിക്കൻ ഇവന്ജലിക്കൽ സഭകളുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.  ഇപ്പോൾ എ ജി ജനറൽ ട്രെഷറർ ആയി സേവനം അനുഷ്ഠിക്കുന്നു. ഈടുറ്റ പ്രഭാഷകനും 'അമേസിങ് ഫെയ്‌ത്', 'ഇൻ ദി ഗ്യാപ്' തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

'ഓരോരുത്തരും എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതായിത്തീരുവാൻ യേശുക്രിസ്തുവിലൂടെ അവരെ പ്രാപ്തരാക്കുക' എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സുവിശേഷകനാണ് ന്യൂയോർക്കിലെ V1 ചർച്ചിന്റെ സ്ഥാപകപാസ്റ്ററായ റവ. മൈക്ക് സിഗ്നരെല്ലി.  'കം ഔട്ട് ഇൻ ജീസസ്‌ നെയിം', 'ഡോമിനോ റിവൈവൽ' എന്നീ വിശ്വാസാധിഷ്ഠിത സിനിമകളുടെ സഹനിർമ്മാതാവായ അദ്ദേഹത്തിന്  സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിനു  അനുയായികളുണ്ട്.

എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ആയി സേവനം അനുഷ്ഠിക്കുന്ന റവ. ടി. ജെ. സാമുവേൽ മലയാളികൾക്ക് സുപരിചിതനായ പ്രസംഗകനും വേദാധ്യാപകനുമാണ്.  യുവജനങ്ങൾക്കിടയിലും പ്രൊഫെഷണൽസിനിടയിലും വളരെ സ്വാധീനമുള്ള സുവിശേഷകനാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ജോഷ്വാ ജനറേഷൻ മിനിസ്ട്രീസിന്റെ സീനിയർ പാസ്‌റ്റർ റവ. രാജേഷ് മാത്യു. ഗഹനമായ അറിവുകൊണ്ടും ധീരമായ നിലപാടുകൾ കൊണ്ടും കേരളത്തിൽ അറിയപ്പെടുന്ന റവ. അനിൽ കൊടിത്തോട്ടം എഴുത്തുകാരനും പ്രഭാഷകനുമാണ്. ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്‌റ്റർ റവ. സാബു വര്ഗീസ്‌ അമേരിക്കൻ പെന്തക്കോസ്ത് വിശ്വാസികൾ സ്നേഹിക്കുന്ന സുവിശേഷ പ്രസംഗകനാണ്.

(വാർത്ത ∙ സണ്ണി മാത്യൂസ്)

English Summary:

AGIFNA Family Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com