ADVERTISEMENT

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024-ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും, ടിക്കറ്റ് കിക്ക്‌ ഓഫും ഫിലഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ന്യൂജഴ്‌സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ് 31-നു ഫിലാഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികൾക്ക് "ആരവം 2024" എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 

ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ ഗംഭീര നടത്തിപ്പിനായി ജോബി ജോർജ് ഓണാഘോഷ ചെയർമാനും, വിൻസെൻറ്റ് ഇമ്മാനുവേൽ പ്രോഗ്രാം കോർഡിനേറ്ററുമായ വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ടികെഎഫ് ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു. 

ടികെഎഫ് ഓണാഘോഷ കമ്മിറ്റി ടിക്കറ്റ് കിക്ക്‌ ഓഫിൽ നിന്ന്.
ടികെഎഫ് ഓണാഘോഷ കമ്മിറ്റി ടിക്കറ്റ് കിക്ക്‌ ഓഫിൽ നിന്ന്.

ടികെഎഫ് അവാർഡിനായി നാമനിർദേശം നൽകാൻ ഇത്തവണ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹിക രംഗത്തോ ബിസിനസ് രംഗത്തോ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കൻ മലയാളികളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക. ഓഗസ്റ് മാസം 15–ാം തീയതി വരെയാണ് നാമ നിർദേശം സ്വീകരിക്കപ്പെടുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസ് അറിയിച്ചു. 

ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുത്തവർ.
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുത്തവർ.

വിൻസെൻറ്റ് ഇമ്മാനുവേൽ, ജോബി ജോർജ്, ജോർജ് നടവയൽ, സാജൻ വർഗീസ്, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ, സുരേഷ് നായർ, അലക്സ് തോമസ്, സുധാ കർത്താ, സുമോദ് നെല്ലിക്കാല ഉൾപ്പെടെ ഫൊക്കാനാ, ഫോമാ, ഐപിസിഎൻഎ ഭാരവാഹികൾ ആശംസ അറിയിച്ചു. ടികെഎഫ് ജനറൽ സെക്രട്ടറി ബിനു മാത്യു സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞതയും അറിയിച്ചു.

English Summary:

Inauguration of TKF Onam Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com