ADVERTISEMENT

ഒാക്‌ലഹോമ ∙ ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കൻസാസിൽ നിന്നു കാണാതായ അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ജിലിയൻ കെല്ലി, വെറോണിക്ക ബട്ട്ലർ എന്നിവരാണ് മരിച്ചതെന്ന് ഒാക്‌ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫിസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ഒരുങ്ങവെയാണ്  ഇരുവരെയും കാണാതായത്. ഇവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ  ഒാക്‌ലഹോമ ഹൈവേയിൽ കണ്ടെത്തിയിരുന്നു. 

സംഭവവുമായി ബന്ധപെട്ടു നാലു പേരെ കസ്റ്റഡിയിലെടുത്തതായി ഒാക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കേസുകള്‍ ചുമത്തി നാല് പ്രതികളെയും ടെക്സസ് കൗണ്ടി ജയിലിൽ അടച്ചു.

English Summary:

Police Confirm Bodies Found are those of Missing Kansas Moms

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com