ലീലാമ്മ കുരുവിള ഡാലസിൽ അന്തരിച്ചു

Mail This Article
ഡാലസ്∙ മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഇന്നലെ ഡാലസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമായിരുന്ന ലീലാമ്മ മണ്ണംപറമ്പിലായ തകിടിയിൽ ഡാലസിൽ ആയിരുന്നു താമസം. പരേതനായ കുരുവിളയാണ് ഭർത്താവ്. സിജിൻ കുരുവിള - ഷെറി കുരുവിള (കലിഫോർണിയ), സ്മിത - ബിബി ജോൺ എന്നിവരാണ് മക്കളും മരുമക്കളും നോയൽ, നൈതൻ, നേഹ, ആന്‍റണി, നികിത എന്നിവരാണ് കൊച്ചുമക്കൾ.
ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (5088 Baxter-well Rd, Mc Kinney) ൽ പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെന്‍റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക് സിജിൻ കുരുവിള (562 481 6420) റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ (214 476 6584) എന്നിവരുമായി ബന്ധപ്പെടുക.