ADVERTISEMENT

ഡാലസ് ∙ 'ഊദ്' എന്ന സിനിമയുടെ കെ. എസ്. ചിത്ര, ആലപിച്ച ഗാനത്തിന്‍റെ ഓഡിയോ ലോഞ്ച് ഈ മാസം 20 ന് ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മാർത്തോമ്മാ പള്ളിയിൽ നടക്കും. കെ. എസ്. ചിത്ര - ശരത് എന്നിവർ നടത്തുന്ന സംഗീത വിരുന്നിലാണ് ഓഡിയോ ലോഞ്ചിങ്. നിർമാതാക്കൾ: ജോൺ ഡബ്ല്യു വർഗീസ്, രാജൻ പെരുമ്പെട്ടി, എബി സി ഉമ്മൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് പരബ്, ഉമ്മൻ ജോൺ വള്ളിയമണ്ണിൽ സംഗീതം: നിനോയ് വർഗീസ് ഗാനരചന: ജോയ്സ് തോന്ന്യാമല എന്നിവരാണ് ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നത്.  

 കാഞ്ഞിരം കോട്ട് എന്ന ദേശത്തെ വ്യാപാരിയായിരുന്ന അത്തർ ബീരാന്‍റെ കുടുംബത്തിൽ നിന്ന് കഥ പുരോഗമിക്കുന്നത്. മൂന്നു വിവാഹം കഴിച്ചിട്ടുള്ള ബീരാനു മൂന്ന് ഭാര്യമാരിലായി മൂന്ന് ആൺ മക്കൾ ജനിക്കുന്നു. അവർ വലുതാകുമ്പോൾ കിടപ്പിലായിരുന്ന അത്തർ ബീരാൻ മക്കളിൽ ആരാണോ തന്നെ പോലെ വ്യാപാരത്തിൽ പ്രശസ്തനാകുന്നത് അവനായിരിക്കും കാഞ്ഞിരം കോട്ട് തറവാട്ടിലെ പാരമ്പര്യമായ മർധൂർ വാളിനും സ്വത്തിനും അവകാശിയെന്നു വാഗ്ദാനം ചെയ്യുന്നു. മൂത്ത 2 മക്കൾ ബീരാനെ പോലെ തന്നെ അത്തർ വ്യാപാരത്തിലേക്കും ഇളയവനായ ഹംസ ഊദ് വ്യാപരത്തിലേക്കും തിരിയുന്നു.. വിശിഷ്ടമായ ഊദ് തേടി ഹംസ  സുർഹുജ് എന്ന കൊടും കാട്ടിലേക്ക് കയറുന്നു.കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി ഒരാളെ കണ്ടു മുട്ടുകയും അയാൾ ഹംസയെ ഗമദൂർ എന്ന കോട്ടയിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്യുന്നു. തുടർന്നു നടക്കുന്ന അത്ഭുതവും അമ്പരപ്പിക്കുന്നതുമായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. 

തികച്ചും സാങ്കല്പിക സ്ഥലങ്ങളും കഥാപാത്രങ്ങളുമായി ഫാന്‍റസി ഹോറർ ത്രില്ലർ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മുഴുനീള  പ്രേക്ഷകരെ ആകാംഷയിൽ പിടിച്ചിരുത്താൻ പോന്നതാണ്. Prompt productions ന്‍റെ ബാനറിൽ നവാഗതനായ ഷെഫീഖ് ഉമ്മർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖമായ ഗോഡ്സൺ നായകവേഷം അവതരിപ്പിക്കുന്നു. മനോജ്‌ കെ. ജയൻ, സലീം കുമാർ, ശിവജി ഗുരുവായൂർ, ഡോ. രജിത് കുമാർ എന്നിങ്ങനെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിലെ മനോഹരമായ പാട്ടുകൾ കെ. എസ്. ചിത്ര, സിയ ഹുൽ ഹഖ്‌  എന്നിവർ പാടിയിരിക്കുന്നു.

English Summary:

'Ood' audio launch on April 20 in Dallas - K. S Chitra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com