ADVERTISEMENT

 ഹൂസ്റ്റൺ∙ തെക്കേ അമേരിക്കയിലെ പ്രശസ്തമായ ശ്രീ നാരായണ പ്രസ്ഥാനങ്ങളിലൊന്നായ ശ്രീ നാരായണ ഗുരു മിഷൻ (എസ്.എൻ.ജി.എം) ഹൂസ്റ്റണിൽ വിപുലമായ പരിപാടികളോടെ വിഷു ആഘോഷവും ആസ്ഥാന മന്ദിര നിർമാണ ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി നടത്തിയ മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും നടത്തി. 

sree-narayana-guru-mission-2

രാവിലെ, ഗുരുമന്ദിരത്തിൽ തയ്യാറാക്കിയ വിഷുക്കണി ദർശനത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് എസ്.എൻ.ജി.എം. പ്രസിഡന്‍റ് അഡ്വക്കേറ്റ് അനിയൻ തയ്യിലും സെക്രട്ടറി ഷൈജി അശോകനും ചേർന്ന് നേതൃത്വം നൽകി. പ്രത്യേക പ്രാർഥനയ്ക്ക് ശേഷം മുതിർന്ന അംഗം എം.കെ. ബാബുരാജ് എല്ലാവർക്കും വിഷു കൈനീട്ടം നൽകി. തുടർന്ന് വയൽവാരം വനിതാസംഘം ഒരുക്കിയ വിശിഷ്ടമായ വിഷു സദ്യയും വിതരണം ചെയ്തു.

sree-narayana-guru-mission-3

വൈകിട്ട് അഞ്ചിന് ശ്രീനാരായണ നഗറിൽ (ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ) നടന്ന മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകളുടെ അവതരണങ്ങൾ ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകി. യുവ അവതാരകരായ അരവിന്ദ് സേതുവും, കൃഷ്ണ ലതീഷും, പ്രശസ്ത അഭിഭാഷകയും അവതാരകയുമായ അഷിതാ ഷിയാസും ചേർന്ന് അവതരിപ്പിച്ച പരിപാടികൾ അവതരണകലയുടെ പുതിയ സാധ്യതകൾ തുറന്നുകാട്ടി. തുടർന്ന് ഏഴ് മണിക്ക്, എസ്.എൻ.ജി.എം. പ്രസിഡന്‍റ് അഡ്വക്കേറ്റ് അനിയൻ തയ്യിലിന്‍റെ അധ്യക്ഷതയിൽ, സെക്രട്ടറി ഷൈജി അശോകന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുസമ്മേളനംമിസോറി സിറ്റി മേയർ റോബിൻ ജെ. ഇലക്കാട്ട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനകളുടെ അവിഭാജ്യ ഘടകമായി ശ്രീനാരായണ പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു എന്നും അത് ഗുരുദേവ ദർശനത്തിലൂടെ ആർജിച്ചെടുത്ത സർവ്വജന സമത്വത്തിന്‍റെ പ്രസക്തികൊണ്ടാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

sree-narayana-guru-mission-4
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-5
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-6
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-7
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-8
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-9
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-10
ശ്രീ നാരായണ ഗുരു മിഷൻ വിഷു ആഘോഷവും മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും.
sree-narayana-guru-mission-4
sree-narayana-guru-mission-5
sree-narayana-guru-mission-6
sree-narayana-guru-mission-7
sree-narayana-guru-mission-8
sree-narayana-guru-mission-9
sree-narayana-guru-mission-10

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്  സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. ടെക്സസിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകയും  ടെലിവിഷൻ റേഡിയോ അവതാരകയുമായ രേഷ്മ വിനോദ് പൊതുസമ്മേളനത്തിന്‍റെ എം സി ആയി. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്) ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, പ്രസിഡന്‍റ് മാത്യുസ് മുണ്ടയ്ക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, കേരളാ ഹിന്ദു സൊസൈറ്റി (KHS) പ്രസിഡന്‍റ് സുനിൽ നായർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിശിഷ്ട അതിഥികൾക്കും മെഗാ റാഫിൾ സ്പോൺസർമാരായ, സുരേഷ് രാമകൃഷ്ണൻ (APNA Bazar), വിഷ്ണു ഭാസി (Texas Institute Of Career and Technology), സന്തോഷ് കുമാർദാസ് (Nisha Transport LLC), വിനോദ് വാസുദേവൻ എന്നിവരെയും യോഗം ആദരിച്ചു. മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട കൊറോള കാർ കല വിഷ്ണുവിന്‍റെ കുടുംബാംഗങ്ങൾ ചേർന്ന് ഏറ്റുവാങ്ങി. എസ് എൻ ജി എം വൈസ് പ്രസിഡന്‍റ് ഉണ്ണി മണപ്പുറത്തിന്‍റെ നന്ദി പ്രസംഗത്തോടെ പരിപാടികൾക്ക് തിരശീല വീണു. പൊതുജനങ്ങൾക്കായി പരമ്പരാഗത രീതിയിലുള്ള നാടൻ തട്ടുകടയും രാത്രി ഭക്ഷണവും സൗജന്യമായിരുന്നു. ആഘോഷ പരിപാടികൾക്ക് രാഹുൽ നെടുമറ്റം, ജോളി ജോർജ്, മനോജ് ഗോപി, സ്മൃതി മോഹൻ, അനിതാ മധു, ജയശ്രീ നാരായണൻ, രാജീവ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.

English Summary:

Vishu celebration at Sree Narayana Guru Mission (SNGM)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com