ADVERTISEMENT

ന്യൂജഴ്സി∙  ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം ദേശീയ കൺവെൻഷനോടനുബന്ധിച്ച് സാഹത്യ സമ്മേളനത്തിന്‍റെ ഭാഗമായി ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിന്‍റെ വളർച്ചയെയും പുരോഗതിയെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുസ്തകപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കും.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ മേൽവിലാസത്തിൽ എഴുത്തുകാർക്ക് താൽപ്പര്യമുണ്ടെങ്കിൽ അവരുടെ പുസ്തകങ്ങൾ അയച്ചു തരാൻ ക്ഷണിക്കുന്നു. ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ എല്ലാ ഭാഷാസ്‌നേഹികളും പങ്കെടുത്ത് കൺവെൻഷൻ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

കൃതികൾ അയയ്‌ക്കേണ്ട വിലാസം:
M.N. Abdutty
25648 Salem
Roseville,Michigan 48066
USA
Tel: 586 405 1525

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com