സ്വർഗീയ നാദം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ അറ്റ്ലാന്റയിൽ
Mail This Article
അറ്റ്ലാന്‍റ∙ അറ്റ്ലാന്‍റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഭക്തിഗാന ലൈവ് സൂം പ്രോഗ്രാം അമേരിക്കയിൽ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോട് അഭിരുചിയുള്ളവരുടെയും മൂന്നുദിവസത്തെ സംഗമം സംഘടിപ്പിക്കുന്നു. സ്വർഗീയ നാദം സംഗമം 2024 ഓഗസ്റ്റ് 2, 3, 4 തീയതികളിൽ ജോർജിയയിലെ ക്യാംപ് അടുത്തുള്ള ക്യാംപ് ജോൺ ഹോപ്പ് സെന്‍ററിൽ (Camp John Hope FFA-FCCLA Center) വച്ചാണ് നടക്കുന്നത്.
പ്രശസ്ത സംഗീതജ്ഞനും വേൾഡ് പ്ലീസ് മിഷൻ ചെയർമാനുമായ ഡോക്ടർ സണ്ണി സ്റ്റീഫൻ ഉൾപ്പടെയുള്ള വിവിധ ആത്മീയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ സംഗീതജ്ഞരും ഗായകരും പരിപാടിയിൽ അവതരണം നടത്തും. ഈ സംഗമം ആത്മീയ പുനരുജ്ജീവനം, സംഗീത പരിശീലനം, സഹവാസം എന്നിവയ്ക്കുള്ള അവസരങ്ങൾ നൽകുന്നു. ക്രിസ്ത്യാനികൾ, സംഗീത പ്രേമികൾ, ദൈവവചനത്തിൽ ആഴത്തിൽ വേരൂന്നാൻ ആഗ്രഹിക്കുന്നവർ എല്ലാവരെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് സണ്ണി പറ വനേത്: 678 866 5336, തോമസ് ജേക്കബ്: 631 747 7862