ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; രണ്ടു പേർ അറസ്റ്റില്‍

Mail This Article
ടെക്സസ് ∙ പുതിയ തട്ടിപ്പിനെക്കുറിച്ചു വ്യക്തമാക്കി പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാർഡുകൾ മോഷ്ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത്. ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്‍ലോക്കർ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാർഡുകളിൽ നിന്ന് 65000 ഓളം ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്സസിനു പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന ഈ തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാം എന്ന് പൊലീസ് പറഞ്ഞൂ.
രണ്ടു പേർ ഈ ഗിഫ്റ്റ് കാർഡുകൾ വിവിധ നഗരങ്ങളിലെ സ്റ്റോറുകളിലെ ഷെൽഫുകളിൽ നിറയ്ക്കുവാൻ ശ്രമിക്കുന്നത് കണ്ടെത്തി. 42 വയസ്സുള്ള ഒരു സ്ത്രീയെയും 33 കാരനായ ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഉപഭോക്‌താവ് ഗിഫ്റ്റ് കാർഡ് തിരഞ്ഞെടുത്ത് അതിൽ പണം നിറയ്ക്കുമ്പോൾ തട്ടിപ്പുകാർക്ക് ഓൺലൈനിൽ അതുമായി ബന്ധപ്പെടാനും പണം മോഷ്ടിക്കുവാനും കഴിയുന്നു. കഴിഞ്ഞ ഒഴിവു ദിനങ്ങളിൽ അമേരിക്കക്കാർ ഗിഫ്റ്റ് കാർഡ്‌കൾ വാങ്ങാൻ 30 ബില്യൻ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്.