ADVERTISEMENT

ഡാലസ് ∙  ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാലസ് മലയാളി സമൂഹം വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസ്, മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്‍റ്, യൂത്ത് ഓഫ് ഡാലസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡാലസിൽ സ്വീകരണം നൽകി. ഏപ്രിൽ 3 വൈകുന്നേരം റിച്ചാർഡ്‌സണിലെ മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡബ്ല്യുഎംസി ഡാലസ് പ്രൊവിൻസ് സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിറ്റി അഫയേഴ്‌സ് പ്രതിനിധിയുമായ അലക്‌സ് അലക്‌സാണ്ടർ മുഹമ്മദ് സീനാനെ പരിചയപ്പെടുത്തി. കോഴിക്കോട്ട് നിന്ന് മഹീന്ദ്ര എസ്‌യുവിൽ ആരംഭിച്ച യാത്രയിൽ 54 രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് സീനാൻ അമേരിക്കയിൽ എത്തിയത്. 44 രാജ്യങ്ങൾ കൂടി സന്ദർശിക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.

മുഹമ്മദ് സീനാന് ഡാലസിൽ സ്വീകരണം നൽകി.
മുഹമ്മദ് സീനാന് ഡാലസിൽ സ്വീകരണം നൽകി.

125 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ ഡബ്ല്യുഎംസി ഡാലസ് പ്രൊവിൻസ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. സദസ്സിന് മുഹമ്മദ് സീനാനുമായി സംവദിക്കാൻ അവസരം ലഭിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ചെറിയാൻ അലക്സാണ്ടർ, അലക്‌സ് അലക്‌സാണ്ടർ, സാബു യോഹന്നാൻ (ഡബ്ല്യുഎംസി ട്രഷറർ) എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ച് അവാർഡ് നൽകി. ടിജോ ജോയ് (ലൈറ്റ് മീഡിയ എന്‍റർടൈൻമെന്‍റ്), ദീപക് നായർ (കേരളാ അസോസിയേഷൻ ഓഫ് ഡാലസ്), സിജു വി. ജോർജ് (ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്‌സസ്) തുടങ്ങി വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

muhammad-seenan-was-welcomed-in-dallas
muhammad-seenan-was-welcomed-in-dallas

ജയകുമാർ പിള്ള, ജിജി പി. സ്കറിയ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ, ഡാലസ് പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ ആദരസൂചകമായി പ്രത്യേക കാഷ് അവാർഡും ചടങ്ങിൽ  മുഹമ്മദ് സിനാനു നൽകി. മസാല ട്വിസ്റ്റ് റസ്റ്ററന്‍റ് ഉടമ സാബു യോഹന്നാൻ നന്ദി രേഖപ്പെടുത്തി.

English Summary:

Muhammad Seenan was Welcomed in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com