ADVERTISEMENT

ഹൂസ്റ്റൺ ∙   2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിന്റെ നാളുകളാണ് ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി നേതൃത്വത്തിന്റേത്. വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിന്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഒരു പ്രോഗ്രാം എങ്ങനെ കോർഡിനേറ്റ് ചെയ്ത് അവതരിപ്പിക്കണം എന്നതിന്റെ ഉദാഹരണമായിരുന്നു ഫ്ലോറിഡ കൺവൻഷൻ പരിപാടികളും ഇത്തവണത്തെ ഓണപരിപാടികളും. ഇത് രണ്ടിന്റെയും പിന്നിൽ ഡോ. കല ഷഹിയുടെ നിശ്ചയ ദാർഢ്യവും പ്രവർത്തനോത്സുകതയും ഓരോ ഫൊക്കാന പ്രവർത്തകരും നേരിട്ട് കണ്ടതാണ്. കൂടെയുള്ളവർക്ക് അവസരങ്ങൾ നൽകുക എന്ന യഥാർത്ഥ നേതാവിന്റെ കർത്തവ്യവും ഡോ. കല ഷഹിക്ക് ഉണ്ട്. അതുകൊണ്ടു കൂടിയാണ് ടീം ലെഗസിക്കൊപ്പം യുവജന പ്രതിനിധിയായി നിൽക്കാൻ തീരുമാനിച്ചതെന്ന് ആകാശ് അജീഷ് പറഞ്ഞു.

ഹ്യൂസ്റ്റൺ കമ്യൂണിറ്റി കോളേജിൽ നിന്നും ബിസിനസ്സിലും, ഫിനാൻസിലും വിദ്യാർഥി കൂടിയായ ആകാശ് കെ. എച്ച്. എൻ. എയുടെ യൂത്ത് കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.

ആകാശ് അജീഷിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതൽക്കൂട്ട് ആകുമെന്നും ഇത്തരം നിശ്ചയ ദാർഢ്യമുള്ള യുവജനങ്ങളെ ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് ടീം ലെഗസി പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം, നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ്, റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം, വർഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്‌, ഡോ നീന ഈപ്പൻ, ജെയ്സൺ ദേവസിയ, ഗീത ജോർജ്‌, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത്‌, വരുൺ നായർ, റെജി വർഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ആന്റോ വർക്കി, ലാജി തോമസ്, അഭിലാഷ് ജോൺ, യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ, സ്‌നേഹ തോമസ് എന്നിവര്‍ അറിയിച്ചു.

English Summary:

FOKANA: Akash Ajeesh contesting as youth representative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com