ADVERTISEMENT

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിന്‍റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷോൺ എബ്രഹാം (ജോയിന്‍റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.

staten-island-mar-gregorios-church-2

സമ്മേളനത്തിന്‍റെ തീം, തീയതി, വേദി, സ്പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷോൺ എബ്രഹാം നൽകി. നോബിൾ വർഗീസ് റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്‍റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും നിക്കോൾ വർഗീസ് സംസാരിച്ചു. എല്ലാ ഇടവകകളിലെയും ടീമുകൾക്ക് അവരുടെ ക്രിസ്ത്യൻ പ്രമേയത്തിലുള്ള പരിപാടികൾ അവതരിപ്പിക്കാവുന്ന വിനോദ സായാഹ്നത്തെക്കുറിച്ച് നോയൽ വർഗീസ് ഓർമ്മിപ്പിച്ചു. സ്‌പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെജി വർഗീസ് പങ്കുവെച്ചു.

staten-island-mar-gregorios-church-3

റവ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. നിബു ഈപ്പൻ, പൊന്നച്ചൻ ചാക്കോ, സിബു വർഗീസ്, ഷാജി ജോൺ, ബെന്നി ഈപ്പൻ, തോമസ് സാമുവൽ, ലിൻഡ ജോൺ തുടങ്ങിയവരാണ് റാഫിൾ വാങ്ങി പിന്തുണ നൽകിയത്. കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണയും പ്രാർത്ഥനാ പൂർവ്വമായ സഹകരണവും നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.

staten-island-mar-gregorios-church-4

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി 'ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക' (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം.

staten-island-mar-gregorios-church-5

ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

staten-island-mar-gregorios-church-6jpg

Registration link: http://tinyurl.com/FYC2024 കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

staten-island-mar-gregorios-church-7
English Summary:

Family - Youth Conference Registration at Staten Island. Mar Gregorios Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com