ADVERTISEMENT

ന്യൂജഴ്‌സി ∙ 45-ാം വിവാഹ വാർഷികത്തിൽ ന്യൂജഴ്‌സിയിലെ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ വികാരിയായ റവ. ഡോ. ബാബു കെ. മാത്യു (ബാബു അച്ചൻ) ന്‍റെ ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു. മക്കൾ റോബിൻ മാത്യു, ഡോ. ജെയ്സൺ മാത്യു, കെവിൻ മാത്യു. മരുമക്കൾ മേരി മാത്യു, ഡോ. മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു. കൊച്ചുമക്കൾ ജാക്സൺ, പെനിലോപ്പ്, സൊയി, സിലാസ്. മോളി മാത്യുവിന്‍റെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് അനുശോചനം അറിയിച്ചു. ഇന്ന് ( ഏപ്രിൽ 23 ) വൈകുന്നേരം 6:30ന് മിഡ്‌ ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. ഷിബു ദാനിയേൽ നേതൃത്വത്തിൽ പ്രാർഥനാ യോഗം നടക്കും. സംസ്‌കാരം: ഏപ്രിൽ  27 ശനിയാഴ്ച  രാവിലെ 9 മണി മുതല്‍ 10 : 30  വരെ പൊതുദർശനത്തിനു ശേഷം , 10 : 30 നു സംസ്കാര ശുശ്രൂഷ, അതേത്തുടർന്ന് വെസ്റ്റ് വുഡ്  സെമിത്തേരിയിൽ (23 , Kinderkamack Road , West wood, New Jersey  ) 
(വാർത്ത: ജിനേഷ് തമ്പി)

English Summary:

Molly Mathew died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com